അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ മുന്‍ നേതാ വ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹി യായ സജേഷ് രാവിലെ 11നാണ് കൊച്ചിയില്‍ കസ്റ്റംസ് മുമ്പാകെ ഹാജരായത്
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെ ന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹിയായ സജേഷ് രാവിലെ 11നാണ് കൊച്ചിയില്‍ ക സ്റ്റംസ് മു മ്പാകെ ഹാജരായത്. അര്‍ജുന്‍ ആയങ്കി, ഇടനിലക്കാരന്‍ ഷഫീഖ് എന്നിവരെ ഒപ്പമിരുത്തി സജേ ഷിനെ ചോദ്യം ചെയ്യുകയാണ്. സി പി എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരിപ്പൂര്‍ വിമാന ത്താവളത്തില്‍ അര്‍ജുന്‍ യാത്ര ചെയ്തത് ഈ കാറിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി രുന്നു. കാര്‍ ഉപേക്ഷിച്ച നിലയില്‍ പരിയാരത്ത് നിന്ന് കണ്ടെത്തി. കള്ളക്കടത്ത് വിവരം പുറത്തു വന്നതിന് പിന്നാലെ ജാഗ്രത കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി രണ്ട് സംഘടനകളും സജേഷിനെ പുറത്താക്കിയിരുന്നു. സിപിഎം പ്രവര്‍ത്തനങ്ങളി ലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തു ക്കളാകുന്നത്.
സഹകരണ ബാങ്ക് അപ്രൈസറായ സജേഷിന്റെ സഹായം കള്ളക്കടത്ത് സ്വര്‍ണം കൈകാര്യം ചെ യ്യുന്നതിലുണ്ടായിട്ടുണ്ടോയെന്നും സംശയമു ണ്ട്. സജേഷ് ജോലി ചെയ്യുന്ന കൊയ്യോട് സര്‍വീസ് സഹകരണ ബാങ്കിലുള്‍പ്പെടെ പരിശോധന നടത്താനൊരുങ്ങുകയാണ് കസ്റ്റംസ്. സജേഷ് അര്‍ ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സജേഷ് കണ്ണൂര്‍ ജില്ല വിട്ടു പോകരുതെന്ന് കസ്റ്റംസ് നിര്‍ദ്ദേശി ച്ചതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജ രാകാനുള്ള നോട്ടീസും നല്‍കിയത്.