English हिंदी

Blog

KUWAT

കുവൈത്തില്‍ വീണ്ടും കൂട്ട വധശിക്ഷ നടപ്പിലാക്കി. കൊലപാതക കേസില്‍ പ്രതി കളായ ഏഴ് പേരെ അടുത്ത ദിവസം തൂക്കിലേറ്റാന്‍ തീരുമാനിച്ചതായി അറ്റോര്‍ണി ജനറ ല്‍ കൗണ്‍സല്‍ മുഹമ്മദ് അല്‍ ദുഐജ് വ്യക്തമാക്കി

കുവൈറ്റ് സിറ്റി: കുവൈത്തില്‍ വീണ്ടും കൂട്ട വധശിക്ഷ നടപ്പിലാക്കി. കൊലപാതക കേസില്‍ പ്രതികളാ യ ഏഴ് പേരെ അടുത്ത ദിവസം തൂക്കിലേറ്റാന്‍ തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കൗണ്‍സല്‍ മുഹ മ്മദ് അല്‍ ദുഐജ് വ്യക്തമാക്കി. നാല് കുവൈത്തികളെയും സിറിയ, പാകിസ്താന്‍, എത്യോപ്യ സ്വദേശി കളായ മൂന്നു പേരേയുമാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ശിക്ഷ. കൊലപാതകം, മയക്കുമരുന്ന് കേസ്, കവര്‍ച്ച എ ന്നീ കേസുകള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ട വധശിക്ഷ നടപ്പിലാക്കിയതില്‍ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനമാണ് കുവൈത്തിനെതിരെ ഉയരുന്നത്.

2017ല്‍ ആണ് കുവൈത്തില്‍ ഇതിനുമുന്‍ വധശിക്ഷ നടപ്പാക്കിയത്.ഒരു രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴുപേരായിരുന്നു അന്ന് കഴുമരമേറിയത്. അതിനുമുന്‍പ് 2013ലും ഇവിടെ വധശിക്ഷ നടന്നിരുന്നു. തൂക്കിലേറ്റിയോ ഫയറിങ് സ്‌ക്വാഡുകള്‍ ഉപയോഗിച്ചോ ആണ് വധശിക്ഷ നടപ്പാക്കാറ്.കഴിഞ്ഞ 53 വര്‍ ഷത്തിനിടെ 84പേരെയാണ് കുവൈത്തില്‍ തൂക്കിലേറ്റിയിട്ടുള്ളത്. അതില്‍ 20 പേര്‍ തദ്ദേശീയരും 64 പേര്‍ വിദേശികളുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂട്ട വധശിക്ഷ നടപ്പാക്കുന്നത് പതിവാണ്. ഈയടുത്ത് ഒറ്റയ ടിക്ക് 81പേരുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു.

ആംനസ്റ്റി ഇന്റര്‍നാഷണിന്റെ കണക്കുപ്രകാരം 2021വരെ ലോകത്തിലെ 18 രാജ്യങ്ങളിലായി 579 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.എന്നാല്‍ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ള മനുഷ്യവകാശ സം ഘട നകള്‍ വധശിക്ഷ കടുത്ത മനുഷ്യാവകാശലംഘനമായാണ് കണക്കാക്കുന്നത്.