പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതി ഷേധം. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊ ലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തെ പരി പാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയായി രുന്നു സംഭവം
കോട്ടയം: പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക രിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയായിരുന്നു സംഭവം. കള്ളാ കള്ളാ പിണറായി… കാട്ടുകള്ളാ പിണറായി എന്ന മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മണിപ്പുഴയില്‍ എത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊ ടി കാണിക്കുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കടു ത്ത സുരക്ഷ വലയത്തിന് ഉ ള്ളില്‍ ആയിരുന്നു പ്രതിക്ഷേധം.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹവ്യൂഹം കട ന്നുപോകുന്ന വഴിയിലും പരി പാടികള്‍ നടക്കുന്ന വേദികളിലും കനത്ത സുരക്ഷ ഒരുക്കിയത്. വേദിയിലേക്കുള്ള റോഡ് പൂര്‍ണ്ണമാ യും അടച്ചു. ബസേലിയോസ് കോളജ് ജംങ്ഷന്‍, കലക്ടറേറ്റ് ജംങ്ഷന്‍, ചന്തക്കവല, ഈരയില്‍ക്ക ടവ് തുടങ്ങി കെകെ റോഡിലെ എല്ലാ പ്രധാന കവലകളും പൊലീസ് അടച്ചിട്ടു. മധ്യമേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് കോട്ടയത്ത് സുരക്ഷക്ക് മേല്‍നോട്ടം. മുന്നറിയിപ്പിലാതെയുള്ള റോഡടച്ചു ള്ള നിയന്ത്രണങ്ങള്‍ ജനങ്ങളെ വലച്ചു.