സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലി കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം കനത്ത മൂടല്‍മഞ്ഞായേക്കാമെന്ന് സംശയം
ചെന്നൈ: സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലി കോ പ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം കനത്ത മൂടല്‍മഞ്ഞായേ ക്കാമെന്ന് സംശയം. മഞ്ഞു വന്നാല്‍ അപകട സാധ്യത വര്‍ധിക്കുമെന്നും അത്തരം സാഹചര്യത്തില്‍ തുറന്ന സ്ഥലത്തേക്ക് ഇറ ങ്ങാനോ മറ്റി ടത്തേക്ക് പോകാനോയാണ് പൈലറ്റുമാര്‍ തുനിയുക. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ അകലെ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെ ഐ.എ.എഫ് Mi-17V5 ഹെ ലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തമി ഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ തകര്‍ന്നുവീണ് 11 പേരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റ തായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റാവത്തും കുടുംബവുമടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം.
കൂനൂരിനടുത്ത കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ ന്നു വീണത്. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂര്‍ വ്യോമ ത്താവളത്തില്‍ നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പോകുകയായിരുന്നു. വെല്ലിങ്ടണിലെ സൈനിക ത്താവളത്തില്‍ ഒരു സെമി നാറില്‍ പങ്കെടുക്കാനായിരുന്നു യാത്ര.
തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവ ര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത്. പ്രദേശത്ത് ഒരു മണിക്കൂറോളം കനത്ത തീഗോളങ്ങള്‍ ഉയര്‍ന്ന തായാണ് റിപ്പോര്‍ട്ടുകള്‍.
റാവത്തും കുടുംബവുമടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകള്‍, മകന്‍ എല്‍എസ് ലി ഡര്‍,ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍,ലഫ്.കേണല്‍ ഹര്‍ജിന്ദര്‍ സിങ്,നായിക് ഗുര്‍സേവക് സിങ്, ജി തേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍,സായ് തേജ,ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കമു ള്ളവരാണ് യാത്രികര്‍.
ഡല്‍ഹിയില്‍ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ബിപിന്‍ റാവത്തും സംഘ വും ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45ന് വെല്ലി ങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്.