കനത്ത മഴയെ തുടര്‍ന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ പാലം മു ങ്ങി. 4 ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന്‍ ചാലിലേക്കു മുള്ള ഏക പ്രവേശന മാര്‍ഗമായ പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ പാലം മുങ്ങി. 4 ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന്‍ ചാലിലേക്കുമുള്ള ഏക പ്രവേശന മാ ര്‍ഗമായ പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
പാലം മുങ്ങിയാല്‍ അത്യാവശ്യക്കാര്‍ക്ക് മറുകരയെത്താന്‍ പഞ്ചായത്തിന്റെ ഒരു വള്ളമുണ്ടായിരു ന്നെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് കൊണ്ട് ഉപയോഗിക്കാന്‍ സാധി ക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ പാലത്തിലെ വെള്ളമിറ ങ്ങാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കനത്ത മ ഴ യെ തുടര്‍ന്ന് ഇടുക്കി മുരിക്കാശേരിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് ഇടിഞ്ഞത്. വീട്ടുകാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത യെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ജൂലൈ 5 ,6 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പതിവിലും 6 ദിവസം മുമ്പെയാണ് ഇ ക്കുറി കാലവര്‍ഷം രാജ്യമാകെ വ്യാപിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകു ളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.