ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
കണ്ണൂര്‍ : മുഴക്കുന്നില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഡിവൈ എഫ്‌ഐ പ്രവര്‍ത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവി ലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഈ മാസം 20നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴി ഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതി നെതിരെ പ്രതിഷേധം ശക്തമാകുന്ന തിനിടെ യാണ് കീഴടങ്ങല്‍. വീടിനടുത്തുള്ള തോട്ടില്‍ തുണി അലക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
പ്രദേശവാസിയായ ഒരാള്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതി ജില്ല വിട്ടെന്നായിരുന്നു അഭ്യൂഹം. പ്രതിയെ പിടികൂടാ ത്തതില്‍ പ്രതിഷേധിച്ച വിവിധ സംഘടനകള്‍ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഇതിനിടെ യാണ് പ്രതി മുഴക്കുന്ന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.