സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന പൊതു സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ നഗര ത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. രണ്ടായിരം പേര്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ പരേ ഡ് ശ്രദ്ധേയമായി. ജന.സെക്രട്ടറി സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാ രാട്ട്, സുഭാഷിണി അലി അടക്കമുള്ള നേതാക്കളെ തുറന്ന വാഹനത്തില്‍ വേദിയിലേക്ക് ആനയിച്ചു
കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന പൊതു സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ നഗരത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. രണ്ടായിരം പേര്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ പരേഡ് ശ്രദ്ധേയമായി. ജന.സെക്രട്ടറി സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണ ന്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി അടക്കമുള്ള നേതാക്കളെ തുറന്ന വാഹനത്തില്‍ വേദിയിലേക്ക് ആനയിച്ചു. ലക്ഷക്കണക്കിന് പേരാണ് പൊതുസമ്മേളനം വീക്ഷിക്കാന്‍ കണ്ണൂര്‍ നഗരത്തി ലെത്തിയത്.

മുദ്രാവാക്യവും വിപ്ലവ ഗാനങ്ങളുമായുള്ള പ്രവര്‍ത്തകരുടെ ആവേശം നഗരവീഥികളെ ആവേശക്കടലാ ക്കി. ഞായര്‍ രാവിലെ മുതല്‍ നഗരം ജനനിബിഡമായിരുന്നു. പാര്‍ട്ടി പിറന്നമണ്ണി ല്‍ ആദ്യമായി നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ ചരിത്ര മുഹൂര്‍ത്തത്തിന് ഭാഗമാകാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നി ന്നും കണ്ണൂരിലേക്ക് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തകരുടെ മഹാപ്രവാഹമായിരുന്നു.
കെ വരദരാജന്‍ നഗറിലെ ചരിത്ര- ചിത്ര ശില്‍പ്പ പ്രദ്രര്‍ശനത്തിലും നിരുപംസെന്‍ നഗറിലെ പുസ്തകോ ത്സവത്തിലും പ്രവേശിക്കാന്‍ ജനം മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന കാഴ്ച. ഞായര്‍ രാവിലെ മുതല്‍ നഗരം പ്രവര്‍ത്തകരാല്‍ നിറഞ്ഞു. വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെ ടുത്തിയതിനാല്‍ മറ്റു ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നും മുദ്രാവാക്യം വിളികളുമായി ജവഹര്‍ സ്റ്റേഡിയത്തിലെ എ കെ ജി നഗറിലേക്ക് നീങ്ങി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങളിലെത്തിയ യുവാക്കള്‍ ചെങ്കൊടി വാനിലേക്ക് വീശി അഭിവാദ്യം ചെയ്തു. പകല്‍ ഒന്നോടെ പൊതുസമ്മേളന വേദിയായ എ കെ ജി നഗര്‍ ജനസാഗരമായി. ആ യിരങ്ങള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാനാവാതെ പുറത്ത് നില്‍ക്കണ്ടി വന്നു. പാര്‍ട്ടി കോണ്‍ ഗ്രസ് നടന്ന ബര്‍ണ ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ നിന്ന് പൊതുസമ്മേളന വേദിയായ ജവഹര്‍ സ്റ്റേഡിയത്തിലെ എകെജി നഗറിലേക്ക് ആവേശം ജ്വലിപ്പിച്ച് മുന്നേറിയ റെഡ് വളണ്ടിയര്‍ മാര്‍ച്ച് വീക്ഷി ക്കാനും അഭിവാദ്യം അര്‍പ്പിക്കാനും പാതയേരത്ത് തടിച്ച് കൂടിയത് പതിനായിരങ്ങളായിരുന്നു.
റെഡ് വളണ്ടിയര്‍മാര്‍ച്ച് വീക്ഷിക്കാനും തുറന്ന വാഹനത്തിലെത്തിയ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പി ക്കാനും ആയിരങ്ങളാണ് കത്തുന്ന വെയിലിനെ കൂസാതെ പാതയോരത്ത് കാത്തുനിന്നത്. റോഡിന്റെ ഇരുവശവും മനുഷ്യമതിലിന് സമാപനമായ പ്രതീതി. ജനബാഹുല്യംകാരണം റെഡ്വളണ്ടിയര്‍ മാര്‍ച്ചിനും ജനനേതാക്കളെയും വഹിച്ചുള്ള തുറന്ന വാഹനത്തിനും കടന്നുപോകാന്‍ സമയമേറെവേണ്ടിവന്നു.











