കണ്ടെയിൻമെൻറ് സോണുകളെ വേർതിരിക്കും ഇപ്പോഴുള്ളതു പോലെ അത് വാർഡ് തലത്തിലാവില്ല. കണ്ടെയിൻമെൻറ് സോണുകളിലുള്ളവർക്ക് പുറത്തേക്കോ മറ്റുള്ളവർക്ക് അകത്തേക്കോ പോകാൻ അനുവാദമുണ്ടാകില്ല.
പ്രൈമറി, സെക്കൻഡറി കോൺടാക്ടിലുള്ളവരുടെ വാസസ്ഥലങ്ങൾ കണ്ടെത്തി മാപ്പ് തയ്യാറാക്കും. ഇങ്ങനെയുള്ളവർ എവിടെയൊക്കെയാണോ ഉള്ളത് ആ പ്രദേശങ്ങളെ പ്രത്യേകം വേർതിരിച്ച് കണ്ടെയ്‌മെൻറ് സോണാക്കും. ഇപ്പോഴുള്ളതു പോലെ അത് വാർഡ് തലത്തിലാവില്ല. കണ്ടെയിൻമെൻറ് സോണുകളിലുള്ളവർക്ക് പുറത്തേക്കോ മറ്റുള്ളവർക്ക് അകത്തേക്കോ പോകാൻ അനുവാദമുണ്ടാകില്ല. അവിടങ്ങളിൽ അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ സംവിധാനമുണ്ടാക്കും. കടകളിലൂടെ ഇങ്ങനെ വിതരണം ചെയ്യുന്ന രീതിയാണ് നടപ്പാക്കുക. അതിന് സാധ്യമാകുന്നില്ലെങ്കിൽ പൊലീസോ വളണ്ടിയർമാരോ സാധനങ്ങൾ വീട്ടിലെത്തിക്കും.
ജില്ലകളിലെ ഇൻസിഡൻറ് കമാൻഡർമാരിൽ ഒരാളായി ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തും. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ എല്ലാ ദിവസവും ജില്ലാ കളക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും ഡി.എം.ഒമാരും യോഗം ചേരും.