കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെയാണ് തലസ്ഥാനത്ത് കാട്ടാക്കടയ്ക്ക് അടുത്തുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 60 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. സഹകരണ സംഘം അ സിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എസ് ജയചന്ദ്രന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തി യത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് പുറത്തു വന്നതിന് പി ന്നാലെ യാണ് തലസ്ഥാനത്ത് കാട്ടാക്കടയ്ക്ക് അടുത്തുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 60 കോടിയിലേ റെ രൂപ നഷ്ടമായിരിക്കുന്നത്. 2091-20 ലെ ബാങ്കിലെ ഓഡിറ്റ് പ്രകാരം 60 കോടിയാണ് കാണാതായത്.
ഒരു ആധാരത്തില്‍ തന്നെ മൂന്നും നാലും പ്രാവിശ്യം വായ്പ നല്‍കിയതായും എടുത്ത വായ്പയുടെ തുക ചി ലരുടെ അക്കൗണ്ടിലേക്ക് മാത്രം ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. സ്ഥിര നി ക്ഷേപം എത്തിക്കുന്ന ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് ബാങ്കിലേയ്ക്ക് കോടികള്‍ എത്തിക്കുന്ന തെ ന്നും കണ്ടെത്തി. തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തു വന്നതോടെ നിക്ഷേപകരും ആശങ്കയിലാണ്.
ബാങ്കിലെ അഴിമതി സംബന്ധിച്ച് മാറനല്ലൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മുരളീധരന്‍ സഹകരണ രജിസ്റ്റാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.2008ല്‍ ഭൂമി ബാങ്കില്‍ പണയ പ്പെടുത്തി 88 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അതേ വസ്തു തന്നെ 2010ല്‍ വീണ്ടും പണയപ്പെടുത്തി ഒരു കോടി പത്ത് ലക്ഷം രൂപയും വായ്പ എടുത്തിട്ടുണ്ട്. വീണ്ടും ഇതേ വസ്ത 2011ല്‍ പണയപ്പെടുത്തി ഒന്നര കോടി രൂപ വായ്പ എടുത്തു. സിപിഐ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തു ള്ളത്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.
സഹകരണ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ അനധികൃത നിയമനങ്ങള്‍, നി ക്ഷേപത്തുക വകമാറ്റി ചെലവഴിക്കല്‍, ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ യോഗ്യത സംബന്ധിച്ച് തിരിമറി, മുന്‍കൂര്‍ അനുമതിയില്ലാതെ അനധികൃത നിര്‍മാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, നിയമാ വലിയില്‍ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും അതിന് അമിത പലിശ നല്‍കിയും ബാങ്കിന് ഭീമമായ നഷ്ടം ഉണ്ടാക്കി തുടങ്ങി അഴിമതികളെക്കുറിച്ച് 92 പേജിലാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) റിപ്പോര്‍ട്ട് തയാ റാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ജനുവരി 22ന് സഹകരണ വകുപ്പിന് സമര്‍പ്പിച്ചെങ്കിലും എന്‍. ഭാസുരാംഗ ന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയുമെടുത്തില്ല.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആശുപത്രിയിലും മറ്റും ഉപകരണങ്ങള്‍ വാങ്ങിയതില്‍ വലിയ അഴിമതി നടന്നു. വായ്പക്കാരില്‍ നിന്ന് അനധികൃതമായി ബില്‍ഡിങ് ഫണ്ട് ഈടാക്കി. ഓഡിറ്റ് പൂര്‍ത്തീ കരണത്തിന് ആവശ്യമായ രേഖകള്‍ നല്‍കാതെ സഹകരണ നിയമത്തിലെ ചട്ടം ലംഘിച്ചെന്നും ഇതെ ല്ലാം ഗുരുതരമായ കുറ്റകൃത്യ മാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറുകള്‍ ധിക്കരിച്ച് 22.22 കോടി രൂപ ധൂര്‍ത്തടിച്ച് ബാങ്കിന് നഷ്ടമുണ്ടാക്കി. അത് ഭരണസമിതയുടെ വീഴ്ചയാണെന്നും ബാങ്കിനു ണ്ടായ നഷ്ടം ബന്ധപ്പെട്ടവരില്‍ നി ന്നും ഈടാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമപ്രകാരമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ബാങ്കിന് അധിക ചെലവു ണ്ടാക്കി. കാലാകാലങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് വന്‍തുക ചെലവ ഴിച്ചത് വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ്. കെട്ടിട നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കു മായി 2017-18ല്‍ 8.73 ലക്ഷം, 2019-20ല്‍ 4.4 ലക്ഷം ചെലവഴിച്ചു. 2020-21ല്‍ 2.03 ലക്ഷം അറ്റകുറ്റപ്പണിക്കായി ചെലവിട്ടു. ഇതില്‍ 1.78 ലക്ഷം 2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ചെലവഴിച്ചെന്ന് രേഖയുണ്ടാക്കി.