നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മലപ്പുറം ഡി സി സി പ്രസിഡന്റുമായിരുന്ന വി വി പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നേതാക്കള്‍
മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മലപ്പുറം ഡി സി സി പ്രസിഡന്റുമായിരുന്ന വി വി പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നേതാക്കള്‍. കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില് വി വി പ്രകാശ് എന്നും ഓര്‍മ്മി ക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും വി വി പ്രകാശിന്റെ മരണത്തില്‍ അനുശോ ചിച്ചു.
വി വി പ്രകാശിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ ഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. നിലമ്പൂരില്‍ യുഡി എഫ് നു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്. സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്‌നേഹ സമ്പന്നനായ സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീരാനഷ്ടമാണ് വി വി പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കു ന്നതെന്ന് കെ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും വി വി പ്രകാശിന്റെ മരണത്തില്‍ അനു ശോചിച്ചു. അവിശ്വസനീയമെന്നും പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്നുമായിരുന്നു പി വി അന്‍വറിന്റെ അനുശോചനം.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇല്ലാത്ത നേതാവായിരുന്നു വിവി പ്രകാശെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അനുസ്മരിച്ചു.’എന്ത് പറയണമെന്ന് എനിക്ക് തന്നെ അറിയില്ല. കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പാര്‍ട്ടിയ്ക്കുണ്ടായ ഈ നഷ്ടം കാലം നികത്തട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥി ക്കുന്നു’- കെ സുധാകാരന്‍ എം പി പറഞ്ഞു.
പ്രകാശിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി അനുശോ ചിച്ചു. സമാദരണീയനായ നേതാവിന്റ അപ്രതീക്ഷിത വിയോഗം പ്രവര്‍ത്തകര്‍ക്ക് താങ്ങാനാവുന്ന തിനപ്പുറമാണെന്ന് ജോസ് കെ മാണി പറഞ്ഞു.










