വാക്സിന്‍ രേഖ, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ള വര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ അനുമതിയുള്ളൂ. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കി യത്. ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നി റങ്ങിപ്പോയി.
തിരുവനന്തപുരം : കടകളില്‍ പ്രവേശിക്കാന്‍ കര്‍ശന നിബന്ധന വെച്ച സര്‍ക്കാര്‍ ഉത്തരവ് തിരു ത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്‌സിന്‍ രേഖ, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ അനുമതിയുള്ളൂ. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലായെങ്കിലും കടകളില്‍ കയറാന്‍ ഏര്‍പ്പെടുത്തിയ നിബ ന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവില്‍ ആശയക്കുഴപ്പമുണ്ട്. അതിനാല്‍ ആദ്യദിവസം പരി ശോധന ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം കടകളും മറ്റു സ്ഥാപനങ്ങളും ഒരേ സമയം പ്രവേശനമുള്ള ഉപഭോക്താക്കളുടെ എ ണ്ണം പുറത്തു പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ നിര്‍ദേശം നല്‍കി. ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചതിന്റെ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്.
ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടു കടകളിലും മറ്റു സ്ഥാപനങ്ങളിലും ആളുകളെ പ്രവേശിപ്പിക്കണ മെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇ ത്തരത്തില്‍ എത്ര പേര്‍ക്കു പ്രവേശിക്കാം എന്നു പുറത്തു പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്കു ള്ളില്‍ തിരക്കുണ്ടാവാതെ നോക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണ്. കടകള്‍ക്ക പുറത്ത് തിരക്ക് ഒഴിവാക്കേണ്ടതും ഉടമകള്‍ തന്നെയാണെന്ന് ഉത്തരവില്‍ പറയുന്നു. നിബന്ധനകള്‍ പാലിക്കുന്നു ണ്ടെന്ന ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന നടത്തും.
എന്നാല്‍ നിബന്ധനകള്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിബന്ധനകള്‍ പ്രദര്‍ ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാ മെന്ന ഇളവ് ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്.











