ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചേര്‍ത്ത ബ്രൗണി, ബേക്കറി ഉല്‍പന്ന ങ്ങളില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന 830 ഗ്രാം കഞ്ചാവ്, 35 ഗ്രാം മരിജുവാന എന്നിവ പിടി ച്ചെടുത്തത്
മുംബൈ : മലാഡിലെ ബേക്കറിയില്‍നിന്ന് കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചേര്‍ത്ത ബ്രൗണി, ബേക്കറി ഉല്‍പന്നങ്ങളില്‍ ഉപ യോഗിക്കാന്‍ സൂക്ഷിച്ചിരുന്ന 830 ഗ്രാം കഞ്ചാവ്, 35 ഗ്രാം മരിജുവാന എന്നിവ പിടി ച്ചെടുത്തത്.
സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഭക്ഷണരൂപത്തില്‍ കഞ്ചാവ് പിടികൂ ടുന്ന രാജ്യത്തെ ആദ്യ സംഭവമാണ് മലാഡി ലേതെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറയുന്നു.ബേക്കറിയിലെ വിതരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജഗത് ചൗരസ്യ എന്നായാളെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ശനിയാഴ്ച രാത്രി ബാന്ദ്രയില്‍നിന്നും എന്‍ സിബി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലും അന്വേഷണവുമാണ് ബേക്കറി യിലേക്ക് എത്തിച്ചത്.
കഞ്ചാവ് ചേര്‍ത്ത 10 കഷണം ബ്രൗണികളാണ് ബേക്കറിയില്‍ വില്‍പനയ്ക്കായി തയ്യാറാക്കിയിരുന്ന ത്. ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിനായി കഞ്ചാവും മരിജുവാനയും സ്റ്റോക്ക് ചെയ്തിരുന്നു. സംഭവ ത്തില്‍ കേസ് എടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി എന്‍സിബി അറിയി ച്ചു. കസ്റ്റഡി യില്‍ എടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.
ബേക്ക് ചെയ്ത പലഹാരങ്ങള്‍, മിഠായികള്‍, ചിപ്‌സ് ഉള്‍പ്പെടെയുള്ളവയില്‍ കഞ്ചാവ് കലര്‍ത്തി ഉപ യോഗിക്കാറുണ്ടെന്നും അത് തിരിച്ചറിയാന്‍ സാധിച്ചെക്കില്ലെന്നും എന്‍സിബി പ്രസ്താവനയില്‍ പറ ഞ്ഞു. പുകയുടെ രൂപത്തില്‍ ഉപയോഗിക്കുന്ന കഞ്ചാവിനേക്കാള്‍ അധികം ലഹരി ഇത്തരം ഭക്ഷ ണസാധനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും.
സാധാരണ ബേക്ക് ചെയ്ത പലഹാരങ്ങളും കഞ്ചാവ് അടങ്ങിയവയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരാള്‍ക്ക് കഴിഞ്ഞേക്കില്ല. ഇവ അല്‍പം പച്ച നിറമുള്ളതും നേരിയ കഞ്ചാവ് മണം ഉള്ളതുമായിരി ക്കും. സ്ഥിരമായി ബേക്കറി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കല്ലാതെ ഇവയില്‍ കഞ്ചാവ് കലര്‍ ന്നി ട്ടുണ്ടോയെന്ന് അറിയാന്‍ സാധിക്കില്ല. അതിനാല്‍ വിശദമായ അന്വേഷണം ആവശ്യ മാണ്. പിന്നില്‍ ആരൊക്കെയുണ്ടെന്ന് കണ്ടെത്തേണ്ട തുണ്ടെന്നും എന്‍സിബി അറിയിച്ചു.