English हिंदी

Blog

share

രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന പ്രതിദിന നേട്ടമാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അളക്കുന്ന സൂചികയായ ഫ്രഞ്ച് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത് വിപണിക്ക് ഉത്തേജ നമേകി

മുബൈ : തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണി നേട്ടം രേഖപ്പെടുത്തി. അനുകൂല മായ ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തോടെയാണ് ഇന്ന് വിപണി വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിലുടനീളം മുന്നേറ്റ പ്രവണത നിലനിര്‍ത്തിയ നിഫ്റ്റി 2.33 ശതമാനം ഉയര്‍ന്ന് 14,845 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 2.3 ശതമാനം നേട്ടത്തോടെ 50,136ല്‍ വ്യാപാരം അവസാനിപ്പിച്ചു.

Also read:  സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിനെ ചൊല്ലി തര്‍ക്കം ; കാമുകന്‍ യുവതിയെ തീ കൊളുത്തിക്കൊന്നു

രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന പ്രതിദിന നേട്ടമാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. സാമ്പ ത്തിക പ്രവര്‍ത്തനത്തിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അളക്കുന്ന സൂചികയായ ഫ്രഞ്ച് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത് വിപണിക്ക് ഉത്തേജ നമേകി.

്്നിഫ്റ്റിയിലെ 50 ഓഹരികളില്‍ 46ഉം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ഐടി, മെറ്റല്‍. ഫാര്‍മ സൂചി കകളാണ് നേട്ടത്തില്‍ മുന്നില്‍ നിന്നത്. ഐടി സൂചിക 2.90 ശതമാനവും മെറ്റല്‍ സൂചിക 2.79 ശത മാനവും ഫാര്‍മ സൂചിക 2.72 ശതമാനവും ഉയര്‍ന്നു. എഫ്എംസിജി സൂചിക 2.25 ശതമാനം നേട്ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി 556 പോയിന്റ് ഉയര്‍ന്ന് 33,875ലാണ് ക്ലോസ് ചെയ്തത്. വിവിധ മേഖല കളില്‍ നിഫ്റ്റി റിയാല്‍റ്റി സൂചിക മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്.

Also read:  കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം ; ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

മുന്‍നിര സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്ന നേട്ടമാണ് മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ രേഖപ്പെടുത്തിയത്. നിഫ്റ്റി മിഡ്കാപ് സൂചിക 1.7 ശതമാനവും സ്മോള്‍കാപ് സൂചിക 1.3 ശതമാനവും ഉയര്‍ന്നു.

Also read:  നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍ ; ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ്

എന്‍എസ്ഇയിലെ 1015 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 900 ഓഹരികള്‍ നഷ്ടം നേരിട്ടു. നിഫ്റ്റി യുടെ താങ്ങ് 14,300ലും പ്രതിരോധം 15,200ലുമാണ്.