മലയാളത്തിന്റെ മഹാനടിക്ക് കേരളത്തിന്റെ യാത്രാമൊഴി.വടക്കാഞ്ചേരിയിലെ വീട്ടുവ ളപ്പില്‍ ഭര്‍ത്താവ് ഭരതന്റെ അടുത്തായാണ് ലളിതയ്ക്ക് അന്ത്യവിശ്രമം. മകന്‍ സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോ ടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍
തൃശൂര്‍ : മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയ്ക്ക് കേരളത്തിന്റെ യാ ത്രാ മൊഴി. വടക്കാഞ്ചേരിയി ലെ എങ്കക്കാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം ഔദ്യോ ഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഭര്‍ത്താവ് ഭരതന്റെ അടുത്തായാണ് ലളിതയ്ക്ക് അന്ത്യവിശ്രമം. മകന്‍ സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി.
അഞ്ചുപതിറ്റാണ്ടായി മലയാളിയെ തന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച താരത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.വടക്കാഞ്ചേരിയില്‍ രണ്ടു സ്ഥലത്താണ് പൊതു ദര്‍ശനം നടന്നത്. മുന്‍സി പ്പല്‍ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു. തൃശൂരില്‍ ഇന്നസെന്റ് ഇടവേള ബാബു ഉള്‍പ്പെടെ എത്തിയിരുന്നു. ഫുട്ബോള്‍ താരം ഐ എം വിജയനും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത എറണാകുളം തൃപ്പു ണി ത്തുറയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. സിനമ യിലെ സഹപ്രവര്‍ ത്തകര്‍ ഓരോരുത്തരായി രാത്രി ലളിതയുടെ വീട്ടിലും രാവിലെ ലായം ഓഡിറ്റോറിയത്തിലും എത്തി. അഭ്രപാ ളിയില്‍ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച ലളിത യുടെ ഓര്‍മകളുമായി മമ്മൂട്ടി പുലര്‍ച്ചെ വീട്ടിലെത്തിയിരുന്നു.
അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പല രും പിന്നാലെയെത്തി. നടന്മാരായ മോഹന്‍ലാല്‍, ഫഹദ് ഫാസി ല്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാബു രാജ് തുടങ്ങിയവര്‍ ഇന്നലെത്തന്നെ വീട്ടിലെത്തി അന്ത്യാഞ്ജലിയര്‍ പ്പിച്ചു. പ്രിഥ്വിരാജ്,മനേജ്.കെ ജയന്‍ ജയസൂര്യ മല്ലികാ സുകുമാ രന്‍ തുടങ്ങിയവരെ ല്ലാം ഓഡിറ്റോറയത്തില്‍ എത്തിയിരുന്നു.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനി ച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്.പിതാവ് – കടയ്ക്ക ത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാ താവ് – ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍ – കൃഷ്ണകുമാര്‍, സഹോ ദരി-ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയ സ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.











