ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞിരാമ മാരാരും അഭിഷേക് കുഞ്ഞിരാമനും സംഘവും ഒരുക്കുന്ന ഇരട്ട കേളിയോടെ ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 2.30 ന് ചടങ്ങുകള്‍ക്ക് തുടക്കമാകും. ഡല്‍ഹിയിലേയും എന്‍.സി.ആര്‍ മേഖലയി ലേയും എഴുപത്തഞ്ചോളം മലയാളി സംഘടനകളാണ് ആഘോഷത്തില്‍ പങ്കാ ളികളാകുന്നത്
ന്യൂഡല്‍ഹി : നൂറാം വയസിലേയ്ക്ക് പ്രവേശിക്കുന്ന ഓംചേരി എന്‍.എന്‍.പിള്ളയെ ആദരിക്കുന്നതിന് കാനി ങ്ങ് റോഡ് കേരള സ്‌ക്കൂള്‍ അങ്കണം ഒരുങ്ങി. രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ആഘോഷത്തില്‍ പങ്കാളികളാകാന്‍ എത്തും. ഡല്‍ഹിയിലേയും എന്‍.സി.ആര്‍ മേഖലയിലേയും എഴുപ ത്തഞ്ചോളം മലയാളി സംഘടനകളാണ് ആഘോഷത്തില്‍ പങ്കാളികളാകുന്നത്.
ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞിരാമ മാരാരും അഭിഷേക് കുഞ്ഞിരാമനും സംഘ വും ഒരുക്കുന്ന ഇരട്ട കേളിയോടെ ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 2.30 ന് ചടങ്ങുകള്‍ക്ക് തുടക്കമാകും. കോട്ടയ്ക്കല്‍ ജയന്‍ ബോധേശ്വരന്‍ രചിച്ച കേരള ഗാനം ആലപിക്കും. കേരള ക്ലബ്ബിന് വേണ്ടി വിഷ്ണുപ്രിയ നാട്ട്യാലയം ബാലകൃഷ്ണന്‍ മാരാര്‍ കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. രാജഗോപാല്‍, രേണു ഉണ്ണി കൃഷ്ണന്‍, സത്യഭാമ മാരാര്‍ എന്നിവരാണ് പിന്നണി ഗായകര്‍. വൈഷ്ണവ് മാരാര്‍ മൃദംഗവും ഉണ്ണി വിശ്വനാഥ് ഇടയ്ക്കയുമായി താളത്തിന് പിന്നണിയിലുണ്ടാകും.
ഓംചേരി രചിച്ച മൈക്രോ നാടകം ‘പ്രാര്‍ത്ഥന’ തുടര്‍ന്ന് അരങ്ങിലെത്തും. പ്രവീണ്‍ പീതാമ്പരനാണ് നാട കം കേരള ക്ലബ്ബിന് വേണ്ടി സംവിധാനം ചെയ്യുന്നത്. പ്രവീണി നെ കൂടാതെ പ്രശസ്ത നാടക നടന്‍ സോമന്‍, രാജലക്ഷ്മി, വേദ ബാബു, സിനി കെ. തോമസ് തുടങ്ങിയവര്‍ രംഗത്തെത്തും. ഓംചേരി നാടകങ്ങളിലെ മൂ ന്ന് നാടകങ്ങളി ലെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു നാടകാവിഷ്‌ക്കാരമാണ് തുടര്‍ന്നുണ്ടാ ക്കുക. നാടാകാര്‍ച്ചന എന്ന് പേരിട്ടിരിക്കുന്ന നാടകത്തില്‍ ഓംചേരി നാടകങ്ങളുടെ സ്‌നേഹാവിഷ്‌ക്കാര മാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘യേശുവും ഞാനും’, ‘വരാന്‍ ധൃതി കൂട്ടണ്ടാ’, ‘പ്രളയം’ എന്നീ നാടകങ്ങ ളിലെ പ്രധാന ഭാഗങ്ങളാണ് അവതരിപ്പിക്കുക. ഇതിന്റെ സംവിധാനം ഷിബു രാഘവന്‍, പങ്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രളയം എന്ന നാടക ഭാഗത്തില്‍ സംവിധായകനായ പങ്കജാക്ഷനെ കൂടാതെ, ലത വിജയ്, വിജയ കുമാര്‍ എന്നിവരും, വരാന്‍ ധുതി കൂട്ടണ്ട എന്ന നാടക ഭാഗത്ത് ഹരികുമാറും, സാഹില്‍ സുനിലും രംഗത്തെ ത്തും. യേശുവും ഞാനും എന്ന നാടക ഭാഗത്ത് ഷിബു രാഘവനും, ജിതിന്‍ അജിത്തും രംഗത്ത് എ ത്തും. പ്രശസ്ത നാടക പ്രവര്‍ത്തകനും സംവിധായകനുമായ അനില്‍ പ്രഭാകരാണ് ജനസാംസ്‌കൃതിക്ക് വേണ്ടി ഏകീകരണം നടത്തുന്നത്.
ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ കഥകളി ഗീതോപദേശം അവതരിപ്പിക്കും. തിരുവട്ടാര്‍ ജഗദീശന്‍ കൃഷ്ണനാ യും കലാമണ്ഡലം അനില്‍ കുമാര്‍ അര്‍ജുനനായും രംഗത്തെ ത്തും. കോട്ടക്കല്‍ ജയനും, കലാഭാരതി രാധാകൃഷ്ണനുമാണ് കഥകളി പദങ്ങള്‍ പാടുന്നത്. ചെണ്ട കലാമണ്ഡലം തമ്പിയും, മദ്ദളം പറശിനിക്കടവ് മനോജുമാണ്. ചുട്ടി കലാനിലയം നിതീശാണ്. കഥകളിയുടെ ആണിയറയില്‍ കുമാറും സത്യനാരായണ ചൗദരിയുമാണ്.
ഓംചേരി എന്‍.എന്‍. പിള്ളയെ കേന്ദ്ര കഥാപാത്രമായി എത്തുന്ന നാടകം വിലാസ ലതിക ബി.എ. ഓണേ ഷ്‌സ് അവസാന പരിപാടിയായി അരങ്ങിലെത്തും. അനന്തു ആര്‍ നാരായണനാണ് ഡല്‍ഹി മലയാളി അ സോസിയഷന് വേണ്ടി നാടകം സംവിധാനം ചെയ്തിരിക്കുന്നത്. വ്യക്ഷ് നാടക സംഘത്തിലെ അഭിനേതാക്ക ളായ രാഘവേന്ദ്ര പ്ര സാദ്, ഡോക്ടര്‍ പ്രവീണ്‍, ആദിത്യന്‍, ഷിജോ, റിയ, ദിനേശന്‍, നന്ദകുമാര്‍, അമല്‍, അ നീഷ്, ശരത്ത്, സുജീവന്‍, ജയറാം, രാജലക്ഷമി തുടങ്ങിയ 25 നാടക നടന്‍മാര്‍ അരങ്ങിലെത്തും. കണ്ണന്‍ ആചാരിയാണ് കലാ സംവിധാനം. ആഘോഷത്തിന്റെ ഭാഗമായി പിറന്നാള്‍ കേക്ക് മുറിക്കും.
സുധീര്‍ നാഥ്
കണ്‍വീനര്‍
ഓംചേരി പ്രഭ സംഘാടക സമിതി
ഫോണ്‍ : 9968996870/9999384058











