ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാര്‍ക്കശ്യം തന്നെയായി രുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരി യാണ് വിടവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കെആര്‍ ഗൗരിയമ്മ നയിച്ചത് ഇതിഹാസ ജീവിതമായിരുന്നു. മന്ത്രിയായിരിക്കെ കാര്‍ഷിക രംഗത്തും ഭൂപരിഷ്‌കരണ മേഖലയിലും ഗൗരി യമ്മ നല്‍കിയ സംഭാവന കേരളം എന്നും ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഉയര്‍ന്ന ജീവിതപശ്ചാത്തലവും നിയമപണ്ഡിത്യവും കൈമുതലായുള്ള ഗൗരിയമ്മ നാടിനും സാധാരണക്കാര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. കൊടിയപീഡനം ഏറ്റുവാങ്ങു മ്പോഴും നിലപാടുകളില്‍നിന്ന് ഒരിഞ്ച് പിന്നോട്ട് പോയില്ല. അവസാനശ്വാസം വരെ സ്വന്തം നിലപാടിനോട് നീതിപുലര്‍ത്തിയാണ് ഗൗരിയമ്മ ജീവിച്ചത്.
ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാര്‍ക്കശ്യം തന്നെയായിരുന്നു. ഗൗരിയമ്മയുടെ ഭരണപാടവം ഭരണകര്‍ത്താ ക്കള്‍ക്ക് പാഠപുസ്തകമാണ്. ചരിത്രത്തിന്റെ ഭാഗമാകുകയല്ല മറിച്ചു ജീവിതംകൊണ്ട് ചരിത്രം സൃഷ്ടി ക്കുകയാണ് ചെയ്തത്. ഇത്രയേറെ ഭരണനൈപുണ്യമുള്ള നേതാവ് മുഖ്യമന്ത്രി ആകാതിരു ന്നതാണ് കേരളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവത്തിന്റെ മുഖം മൂടി അഴിഞ്ഞുവീഴുകയും വാത്സല്യം സമ്മാനിക്കുകയും ചെയ്ത എത്രയോ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. ഗൗരിയമ്മയുടെ വേര്‍പാട് വ്യക്തിപരമായി ഏറെ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.