ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ ക്കാര്‍ നിര്‍ദേശം നല്‍കി.മുന്‍കരുതലിന്റെ ഭാഗമായി നിലവിലുള്ള കോ വിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീ രുമാനിച്ചു
ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തി ല്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ ക്കാര്‍ നിര്‍ദേശം നല്‍കി.മുന്‍കരുതലി ന്റെ ഭാഗമായി നിലവിലുള്ള കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് തീരുമാനം.
ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കമുള്ള വിശദാംശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.സംസ്ഥാങ്ങള്‍ മൂന്നോ ട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളും കേന്ദ്രം നിര്‍ദേശിച്ചു.പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം വീടുകള്‍ തോറുമുള്ള വാ ക്‌സിനേഷന്‍ ക്യാമ്പ് ഡിസം ബര്‍ 31 വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചു.
ഇതുവരെ ഒരു പുതിയ കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും മുന്‍കരുതലും ജാഗ്രത യും തുടരണമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ പറ ഞ്ഞു.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതി രോധത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍ കിയത്.
നാളെ മുതല്‍ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒമൈക്രോണ്‍റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണം ഏര്‍പ്പെടുത്താ നും ഏഴാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമാ നത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും.
അതിവേഗം പടരുന്ന വൈറസ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേ ന്ദ്രത്തിനുണ്ട്. രോഗവ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവ രുടെ എണ്ണവും മരണവും കൂടാതി രിക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ അടക്കമുള്ള പരിശോധനാരീതികള്‍ ഫലപ്രദമാണ്.പുതിയ സാഹചര്യ ത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതിനാല്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണം. കൂടാതെ വീടുകളിലെ ക്വാറന്റൈന്‍ ഫലപ്രദമാണ് എന്ന് ഉറപ്പുവരുത്ത ണമെന്നും യോഗം നിര്‍ദേശിച്ചു.