മസ്‌കത്ത് : അറ്റകുറ്റ പണികളുടെ ഭാഗമായി ബൗഷര്‍ വിലായയിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടും എന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാത ഈ മാസം 11-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് വരെ ഭാഗികമായി അടച്ചിടും.
റോയല്‍ ഒമാന്‍ പൊലീസുമായി (ROP) ചേര്‍ന്ന് പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും, സൈറ്റിലും ഓണ്‍ലൈനിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണം എന്ന് അധികൃതര്‍ നിര്‍ദേശിച്ചു.