പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ കണ്ടെ ത്താന്‍ പൊലീസുകാരുമായി പോയ വള്ളം മുങ്ങിയാണ് അപകടം. എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ആലപ്പുഴ സ്വദേശി ബാലു വാണ് മരിച്ചത്
തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തേടി പോയ വള്ളം മുങ്ങി പൊലിസുകാരന്‍ മരിച്ചു. പോത്തന്‍ കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ കണ്ടെ ത്താന്‍ പൊലീസുകാരുമായി പോയ വ ള്ളം മുങ്ങിയാണ് അപകടം. എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ആലപ്പുഴ സ്വദേശി ബാലുവാണ് മരി ച്ചത്. കടക്കാവൂര്‍ അഞ്ചുതെങ്ങ് പണയില്‍ കടവിലാണ് അപകടമുണ്ടായത്. വെള്ളത്തില്‍ വീണ പൊലി സുകാരനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശു പത്രിയില്‍ വെച്ച് മരിച്ചു.
സുധീഷ് വധക്കേസിലെ പ്രധാന പ്രതിയാണ് ഒട്ടകം രാജേഷ്.പണയില്‍ കടവ് ഭാഗത്ത് ഒരു തുരുത്തില്‍ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തിരച്ചി ലിനായി സ്ഥലത്തേയ്ക്ക് പുറപ്പെട്ടത്. തുടര്‍ന്ന് സാധാരണ വള്ളത്തില്‍ ഒരു സിഐയും രണ്ട് പൊലീസുകാരും തിരച്ചിലിനായി പുറപ്പെട്ടു. ഇതി നിടെയാണ് വള്ളം മറിഞ്ഞ ത്. വള്ളം മറിഞ്ഞ് കാണാതായ ബാലുവിനെ ഏറെ നേരത്തെ തിരച്ചിലിനൊ ടുവിലാണ് കണ്ടെത്തിയത്. മുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ ചെളിയുളള ഭാഗത്ത് ആണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്.
സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെ കഴിഞ്ഞദിവസങ്ങളില്‍ പിടികൂടിയിരുന്നു. കേസി ലെ രണ്ടാംപ്രതി ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെ ങ്ങ്, വക്കം മേഖലകളില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. അതിനിടെയാണ് പ്രതി അഞ്ചുതെങ്ങ് മേഖലയില്‍ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്നലെ മുത ല്‍ പൊലീസ് ഈ മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.