ഷെയ്‌ഖ ഖലീഫ എക്‌സലൻസ് അവാർഡ് അബുദബി ചേംബർ ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്‌റൂയിൽ നിന്ന് ഐ.ബി.എം.സി ഇന്റർനാഷണൽ ഡി എം സി സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ. സജിത്‌കുമാർ ഏറ്റുവാങ്ങുന്നു. മുഹമ്മദ് അലി അൽ ഷോറാഫ, സയീദ് അബ്ദുൾ ജലീൽ അൽ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അൽ ഹമീലി, ഡോ. മുഹമ്മദ് സലേം അൽ ദഹേരി, പി.എസ് . അനൂപ് എന്നിവർ സമീപം.
അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ അബുദബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്‌റൂഇയിൽ നിന്ന് പി.കെ. സജിത്‌കുമാർ അവാർഡ് ഏറ്റുവാങ്ങി.
കൊച്ചി: മലയാളിയായ പി.കെ. സജിത്‌കുമാർ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ യു.എ.ഇ യിലെ ഐ.ബി.എം.സി ഇന്റർനാഷണൽ ഡി എം സി സി ക്ക് പ്രൊഫഷണൽ മേഖലയിലെ മികച്ച കമ്പനിക്കുള്ള ഷെയ്ഖ് ഖലീഫ എക്‌സലൻസ് അവാർഡ്. അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ അബുദബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്‌റൂഇയിൽ നിന്ന് പി.കെ. സജിത്‌കുമാർ അവാർഡ് ഏറ്റുവാങ്ങി.
അബുദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫ, എസ്. കെ. ഇ. എ ഉന്നതസമിതി ചെയർമാൻ സയീദ് അബ്ദുൾ ജലീൽ അൽ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അൽ ഹമീലി, ഡോ. മുഹമ്മദ് സലേം അൽ ദഹേരി, യൂസഫ് അലി, മുഹമ്മദ് ഹിലാൽ അൽ മേ ഹ്‌റി, ഐ ബി എം സി ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ബി.ഒയുമായ പി.എസ്. അ നൂപ് തുടങ്ങിയവർ പങ്കെടുത്തു.
ഐ.ബി.എം.സി വിഷൻ 2022 ൽ ഉൾപ്പെടുത്തിയിരുന്നു നൂതന പദ്ധതികൾ നടപ്പാക്കിയതിനു ലഭി ച്ച അംഗീകാരമാണിതെന്ന് ഐ.ബി.എം.സി ഇന്റർനാഷണൽ യു.എ.ഇ ചെയർമാൻ ഷെയ്ഖ് ഖാ ലെദ് അഹ്‌മദ് അൽ ഹാമിദ് പറഞ്ഞു. കൂടുതൽ നൂതനവും പ്രഫഷണലുമായ സംവിധാനങ്ങൾ തുടരുന്നതിനു അവാർഡ് പ്രോചോദനമായെന്ന് ഐ.ബി.എം.സി ഇന്റർനാഷണൽ ഡി എം സി സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ. സജിത്‌കുമാർ പ്രതികരിച്ചു. യുഎഎയിൽ നിന്നു ള്ള ആഗോള വാണിജ്യ സംവിധാനത്തിൽ കൂടുതൽ പ്രൊഫഷണൽ രീതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.











