ജയ്പൂരിലെ മെട്രോ മാസ് ആശുപത്രിയിലെ അശോക് കുമാര്‍ ഗുര്‍ജാര്‍ എന്ന പുരുഷ നഴ്‌സിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്
ജയ്പൂര്‍: കോവിഡ് രോഗിക്ക് ഐസിയു കിടക്ക നല്‍കാന്‍ കൈക്കൂലി വാങ്ങിയ നഴ്‌സ് അറസ്റ്റില്‍. ജയ്പൂരിലെ മെട്രോ മാസ് ആശുപത്രിയിലെ അശോക് കുമാര്‍ ഗുര്‍ജാര്‍ എന്ന പുരുഷ നഴ്‌സിനെ യാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.
രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഐസിയു കിടക്കയും മറ്റു സൗക ര്യങ്ങളും ഒരുക്കാനും കോവിഡ് രോഗിയുടെ ബന്ധുക്കളോട് 1.30 ലക്ഷം രൂപയാണ് ഇയാള്‍ ആവ ശ്യപ്പെട്ടതെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ബി എല്‍ സോണി പറഞ്ഞു.
പരാതിക്കാരനില്‍ നിന്ന് ഇതിനോടകം തന്നെ ഗുര്‍ജാര്‍ 95,000 രൂപ കൈക്കലാക്കിയിരുന്നു. 23,000 രൂപ കൂടി കൈമാറുന്നതിനിടെയാണ് ഗുര്‍ജാറിനെ അറസ്റ്റ് ചെയ്യുന്നത്. അഴിമതി നിരോധന നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി ബി എല്‍ സോണി അറിയിച്ചു. പ്രതിയുടെ വീട്ടിലും പരിശോധന നടത്തി.