ഐഷ സുല്‍ത്താന യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് സംബന്ധിച്ച് ലക്ഷദ്വീപ് പൊ ലീസിനോടാണ് ഹൈക്കോടതി മറുപടി തേടിയിരിക്കുന്നത്
കൊച്ചി : രാജ്യദ്രോഹകുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെ ആക്ടിവിസ്റ്റും ചല ച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈ ക്കോടതി വിശദീകരണം തേടി. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് സംബന്ധിച്ച് ലക്ഷദ്വീപ് പൊലീസി നോടാണ് ഹൈക്കോടതി മറുപടി തേടിയിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് 17 ലേക്ക് മാറ്റി. ഹര്‍ ജിക്കാരിയുടെ കൂടി ആവശ്യം പരിഗ ണിച്ചാണ് ഹര്‍ജി മാറ്റിവെച്ചത്.
ജൂണ്‍ 20ന് ഹാജരാകാന്‍ കവരത്തി പൊലീസ് ഐഷയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യ ത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ ന ല്‍കിയത്. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീതിയുണ്ടെന്നാണ് ഐഷ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹകുറ്റം ചുമത്തിയത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞി ട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ യില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയി ലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.