ഐഎസ്ആര്‍ഒയുടെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണത്തിന് തുടക്കം.
സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി സി -53
ശ്രീഹരിക്കോട്ട : ഐഎസ് ആര്‍ ഒയുടെ ചരിത്രത്തില്‍ വീണ്ടുമൊരു സുവര്‍ണ അദ്ധ്യായം രചിച്ച് പിഎസ്എല്‍വി സി 53 റോക്കറ്റ് വിക്ഷേപണം വിജയകരം.
ഐഎസ് ആര്‍ ഒയുടെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിതെന്ന സവിശേഷതയാണ് ഇതിന് പ്രാധാന്യം നല്‍കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്ന റോക്കറ്റ് സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം മൂന്നു ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്.
#WATCH | Andhra Pradesh: PSLV-C53/DS-EO and 2 other co-passenger satellites launched from the 2nd Launch Pad, SDSC-SHAR, Sriharikota. It accompanies PSLV Orbital Experimental Module (POEM) orbiting the earth as a stabilized platform.
(Source: ISRO) pic.twitter.com/zfK8SZJcvr
— ANI (@ANI) June 30, 2022
വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ട ഭാഗങ്ങള്‍ ഉപയോഗിച്ച് താല്‍ക്കാലിക ഉപഗ്രഹമാക്കുന്ന പദ്ധതിക്കും ഇതോടെ തുടക്കം കുറിച്ചിട്ടുണ്ട്.
ഐഎസ് ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യു സ്‌പേസ് ഇന്ത്യയുടെ രണ്ടാമത്തെ വിജയകരമായ വിക്ഷേപമാണിത്. ജി സാറ്റ് ഉപഗ്രഹം നേരത്തെ ഫ്രഞ്ച് ഗയാനയില്‍ നിന്നും വിക്ഷേപിച്ചിരുന്നു. ടാറ്റാ സ്‌കൈയ്ക്കു വേണ്ടിയാണ് ജൂണ്‍ 22 ന് ആദ്യ വിക്ഷേപണം ഒരുക്കിയത്. ഒരാഴ്ച തികയും മുമ്പ് അടുത്ത വിക്ഷേപണം ഒരുക്കി ഐഎസ്ആര്‍ ഒ തങ്ങളുടെ പ്രഫഷണലിസം തെളിയിച്ചിരിക്കുകയാണ്.
ഭൂമിയില്‍ നിന്നും 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഭൗമനീരീക്ഷണ ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്.










