മുന്‍നിര പ്രീമിയം ടയര്‍ നിര്‍മാതാക്കളായ കോണ്ടിനെന്റല്‍ ടയേഴ്സ് പാസഞ്ചര്‍, കൊ മേഴ്സ്യല്‍ വാഹന ങ്ങള്‍ക്കായി പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ‘മെയ് ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തെ പിന്തുണച്ചാണ് പദ്ധതി
കൊച്ചി: മുന്‍നിര പ്രീമിയം ടയര്‍ നിര്‍മാതാക്കളായ കോണ്ടിനെന്റല്‍ ടയേ ഴ്സ് പാസഞ്ചര്‍, കൊമേ ഴ്സ്യല്‍ വാഹനങ്ങള്‍ക്കായി പുതിയ ഉല്‍പ്പന്ന ങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സം രംഭത്തെ പിന്തു ണച്ചാണ് പദ്ധതി. പ്രീമിയം സെഡാനുകള്‍ക്കും എസ്.യുവി കള്‍ക്കുമാ യി 19 ഇഞ്ച്, 20 ഇഞ്ച് റിം സൈസ് ഉല്‍പ്പന്നങ്ങള്‍ കോണ്ടിനെന്റല്‍ ടയേ ഴ്സ് ഇന്ത്യ നിര്‍മ്മിക്കുന്നു.
സുഖത്തിനും സുരക്ഷയ്ക്കും അതീവപ്രാധാന്യം നല്‍കിയാണ് കോണ്ടി നെന്റല്‍ ടയേഴ്സില്‍ എല്ലാ ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നത്. പുതിയ അള്‍ട്രാ ഹൈ പെര്‍ഫോ മെസ് 19 ഇഞ്ച്, 20 ഇഞ്ച് റിം സൈസ് ടയറുക ള്‍ കോണ്‍ടിപോര്‍ട്ട് കോണ്‍ടാക്ട് 5, ഉല്‍പ്പന്ന ലൈനുകളില്‍ നിന്നുള്ള താണ്. ഇന്ത്യ ന്‍ റോഡുകളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായാണ് ടയറുകള്‍ രൂപക ല്‍പ്പന ചെയ്തത്. ടയറുകള്‍ക്ക് റോഡുമായി കൂടുതല്‍ സമ്പര്‍ ക്കം പുലര്‍ത്തുന്ന ഉപരിതല വിസ്തീര്‍ണ്ണ മുണ്ട്, ഇത് മാറുന്ന റോഡ് അവസ്ഥകളോട് പ്രതികരിക്കാനു ള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും മികച്ച ട്രാ ക്ഷന്‍ നല്‍കുകയും കോര്‍ണറിംഗ് സുരക്ഷ മെച്ചപ്പെടു ത്തുകയും ചെയ്യുന്നു.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തോടെ, കോണ്ടിനെന്റല്‍ ഇന്ത്യയിലെ വാണിജ്യ വാഹനങ്ങള്‍ ക്കും ഫ്ലീറ്റ് ഉടമകള്‍ക്കുമായി ഗുണമേന്മയുള്ള സൊലൂഷനുകള്‍ വികസിപ്പിക്കുന്നു. കോണ്ടിനെന്റ ലിന്റെ പുതിയ ഡിജിറ്റല്‍ സൊല്യൂഷനുകള്‍, ഫ്ളീറ്റുകള്‍ക്ക് ഡിജിറ്റല്‍ ടയര്‍ മോണിട്ടറിംഗ് ആരംഭി ക്കുന്ന കാര്യത്തില്‍ വേഗതയും സൗകര്യവും മെച്ചപ്പെടുത്തുന്നു. അങ്ങനെ ടയറുകളുടെ പെര്‍ഫോ മന്‍സും ലാഭവും വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.












