പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ ഫലം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജഞഉ ഘകഢഋ മൊബൈല്‍ ആപിലും വെ ബ്സൈ റ്റുകളിലും ലഭിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് മൂന്ന് മണിക്ക് (വെള്ളിയാഴ്ച 19-05-2023) പ്രഖ്യാ പിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയ റിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സെ ക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്ര ഖ്യാപനം നിര്‍വഹിക്കും. പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ ഫലം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ PRD LIVE മൊബൈല്‍ ആപിലും വെബ്സൈറ്റുകളിലും ലഭിക്കും.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
www.results.kite.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി. എച്ച്. എസ്. എല്‍.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. ഫലം http://thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും എ.എച്ച്.എസ്എല്‍.സി. ഫലം http://ahslcexam.kerala.gov.in’ എന്ന വെബ്സൈറ്റിലും ലഭ്യമാകും.