എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണ ല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തി ന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വിദ്യാഭ്യാ സമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്
കാസര്‍കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വ രെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി യാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപി ച്ച ത്.
പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ര ണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ ഡറി മോഡല്‍ എക്സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊ ക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗ ത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും.വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തി റക്കുമെന്നും മന്ത്രി കാസര്‍കോട് പറഞ്ഞു.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്ക ല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. വിഎച്ച്എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ലാസുകള്‍ വൈകിത്തുട ങ്ങിയ തിനാല്‍ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരി യയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയില്‍ നിന്നാ യിരിക്കും ചോദ്യങ്ങള്‍.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വ്യാപകമാക്കാന്‍ ഉദ്ദേശ്യമില്ല
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പോ,സര്‍ക്കാരോ പ്രത്യേക ഉത്ത രവുകള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരത്തില്‍ ഒന്നും എല്‍ഡിഎഫ് പ്രകടനപത്രികയി ല്‍ പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാന വ്യാപകമാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.