കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി. പ്രാക്ടിക്കല്‍ ഉപേ ക്ഷിക്കുമ്പോള്‍ നേരത്തെ നടത്തിയ പ്രാക്ടി ക്കല്‍ പരീക്ഷ മാര്‍ക്ക് പരിഗണിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തും.
മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. മൂല്യനിര്‍ണയത്തിന് പോകും മുന്‍പ് തന്നെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കും. ആരോഗ്യ, വിദ്യാഭ്യാസവകുപ്പുകള്‍ ഇതിനെക്കുറിച്ച് കൂട്ടായി ആലോചിക്കും. പിഎസ്.സി അഡൈ്വസ് കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കു ന്ന കാര്യം ചര്‍ച്ച ചെയ്യും.
തുറക്കലില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഓണ്‍ലൈന്‍ ക്ലാസ് തന്നെ തുടരാനാണ് സാധ്യത യെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.











