എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശി വന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആറ് വിവിധ വെബ്‌സൈറ്റുകളിലുടെ എസ്എ സ്എല്‍സി ഫലങ്ങള്‍ അറിയാന്‍ സാധിക്കുമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എ ണ്ണം കൂടുതലായതിനാല്‍ ഫല പ്രഖ്യാപന സൈറ്റുകളുടെ എണ്ണം ചിലപ്പോള്‍ സര്‍ക്കാര്‍ വര്‍ധപ്പിച്ചേക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശി വന്‍കുട്ടി. ഉച്ചകഴിഞ്ഞ് മൂന്നിന് പി ആര്‍ ചേംബറിലാണ് ഫലപ്രഖ്യാ പനം നടക്കുക. പരീക്ഷ ബോര്‍ഡ് ചേ ര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയതോടെയാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടക്കുന്നത്. ടി എച്ച്എസ്എല്‍സി, ഹീയറിങ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്എസ്എല്‍സി പരീക്ഷാ ഫലത്തോടൊപ്പമുണ്ടാകും.
കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം. കോവിഡ് കാലമായിരുന്നതിനാല്‍ തന്നെ വിദ്യാര്‍ഥി കള്‍ക്ക് കഴിഞ്ഞ വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍, ഇക്കുറി വിജയ ശതമാനത്തില്‍ വര്‍ ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഗ്രേയ്‌സ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഫലമാകും ഇത്തവണ മന്ത്രി പ്രഖ്യാപി ക്കുക. നേരത്തെ മെയ് 20ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരു ന്നത്.
ഇത്തവണ 4,19,362 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഗള്‍ഫില്‍ നിന്നും 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. ഒന്നേ കാല്‍ മാസത്തോളം നീണ്ട 70 ക്യാമ്പുകളില്‍ പങ്കെടുത്ത 9762 അധ്യാപകരാണ് മൂല്യനിര്‍ണയം പൂര്‍ത്തി യാക്കിയത്. പരാതികളോ പ്രശ്‌നങ്ങളോ ഇല്ലാതെ പരീക്ഷ പൂര്‍ത്തിയാക്കാനും തുടര്‍ന്ന് മൂല്യനിര്‍ണയം നടത്തി സമയബന്ധിതമായി ഫലം പ്രഖ്യാപനം നടത്താനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആറ് വിവിധ വെബ്‌സൈറ്റുകളിലുടെ എസ്എസ്എല്‍സി ഫലങ്ങള്‍ അറിയാന്‍ സാധി ക്കുമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എ ണ്ണം കൂടുതലായതിനാല്‍ ഫല പ്രഖ്യാ പന സൈറ്റുകളുടെ എണ്ണം ചിലപ്പോള്‍ സര്‍ക്കാര്‍ വര്‍ധപ്പിച്ചേക്കും.