ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബക്കി ങ്ഹാം കൊട്ടാരം പ്രത്യേക വാ ര്‍ത്താക്കുറിപ്പിലൂടെയാണ് രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത്
ലണ്ടന്‍: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ വേ നല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബ ക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ എലിസബത്ത് രാജ്ഞിയെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ഇ ന്നലെ രാവിലെയോടെ രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍ മാര്‍ ആശങ്ക അറിയിച്ചിരുന്നു. ഇതി നു പിന്നാലെ മക്കളായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തി ച്ചേര്‍ന്നിരുന്നു. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ഹാം കൊട്ടാര പരിസരത്ത് ആയിരക്കണക്കിനുപേര്‍ പ്രാര്‍ഥനകളുമായി ഒത്തുകൂടിയിരുന്നു.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം രാജസിംഹാസനത്തില്‍ ഇരുന്നത് എലിസബത്താണ്. 70 വര്‍ഷ മാണ് രാജ്ഞിയായി പ്രവര്‍ത്തിച്ചത്. 1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തി ലേറിയത്. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധി കാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും കഴിഞ്ഞ ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു.
1926 ഏപ്രില്‍ 21ന് ജോര്‍ജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോര്‍ക്ക്) യുടെയും മകളായാണ് ജനനം. എലിസബത്ത് അലക്സാന്‍ഡ്ര മേരി വിന്‍ഡ്സര്‍ എന്നായിരുന്നു പേര്. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭര്‍ത്താവ്. 1947നായിരുന്നു വിവാഹം. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍.











