സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് ജയം. സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി രാജു നിര്‍ദേശിച്ച കെ എന്‍ സുഗതനെ പരാജയപ്പെടുത്തി കാനം പക്ഷത്ത് നിന്നുള്ള കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് ജയം. സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി രാജു നിര്‍ദേശിച്ച കെ എന്‍ സുഗ തനെ പരാജയപ്പെടുത്തി കാനം പക്ഷത്ത് നിന്നുള്ള കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 51 അം ഗ കൗണ്‍സിലില്‍ 28 വോട്ട് നേടിയാണ് കെ എം ദിനകരന്‍ വിജയിച്ചത്. കെ എന്‍ സുഗതന് 23 വോട്ടു കള്‍ മാത്രമാണ് ലഭിച്ചത്.
ടുത്ത വിഭാഗീയത നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് കരുക്കള്‍ നീക്കിയതോടെ,ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പി ച്ചിരുന്നു. എതിര്‍ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ജില്ലാ കൗണ്‍സില്‍ ഏതുവിധത്തിലും പിടിച്ചെടുക്കാന്‍ കാനം പക്ഷം തുടക്കം മുതല്‍ തന്നെ ചരടുവലികള്‍ തുടങ്ങിയിരുന്നു. 14 മണ്ഡലം കമ്മിറ്റികളില്‍ ഒന്‍പതും പിടി ച്ചെടുത്തതോടെ, ജില്ലാ കൗണ്‍സില്‍ പിടിക്കാന്‍ ആത്മവിശ്വാസത്തോടെയാണ് കാനം പക്ഷം കോ പ്പുകൂട്ടിയത്.