എയർടെല്ലിനും വൊഡഫോണിനും ട്രായിയുടെ മുട്ടൻ പണി, പ്രീമിയം പ്ലാനുകള്‍ നിരോധിച്ചു!

അജീഷ് ചന്ദ്രൻ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എയര്‍ടെല്ലിന്റെ പ്ലാറ്റിനം, വോഡഫോണ്‍ ഐഡിയയുടെ റെഡ് എക്‌സ് എന്നീ പ്രീമിയം പ്ലാനുകള്‍ തടഞ്ഞു. ട്രായിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്ന പ്ലാനുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നു കണ്ടാണ് അടിയന്തിരമായി ഇത് നിര്‍ത്തിവെക്കാന്‍ ഇരു കമ്പനികളോടും ഉത്തരവിട്ടത്. ഉപയോക്താക്കള്‍ക്ക് വേഗത്തിലുള്ള ഡാറ്റയും മറ്റു മുന്‍ഗണനാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്ലാനുകളായിരുന്നു ഇവ. മറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കുള്ള സേവനങ്ങളുടെ ചിലവിലൂടെയാണ് ഈ നെറ്റ്‌വര്‍ക്കുകള്‍ പ്രീമിയം മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം കണക്കിലെടുത്തു റെഗുലേറ്റര്‍ ബോര്‍ഡ് രണ്ട് ഓപ്പറേറ്റര്‍മാരുടെയും നടപടികളെ ചോദ്യം ചെയ്തു.

മുന്‍ഗണനാ ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ട്രായ് രണ്ട് കമ്പനികള്‍ക്കും കത്തെഴുതി. മറ്റ് പൊതു വരിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കമ്പനികള്‍ എന്തൊക്കെ ചെയ്യുന്നുവെന്നും ട്രായ് ചോദിക്കുന്നു. ഇത്തരം നിര്‍ദ്ദിഷ്ട പ്ലാനുകള്‍ക്കായി ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നത് മറ്റ് വരിക്കാരുടെ സേവനങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമോ എന്നും ട്രായി സംശയം ഉന്നയിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ട്രായ് ഏഴ് ദിവസത്തെ സമയമാണ് എയര്‍ടെല്ലിനും വോഡഫോണിനും നല്‍കിയത്.

Also read:  ഷെഫ് ലതയുടെ രസക്കൂട്ടുകള്‍- പച്ച മാങ്ങ മധുര പാനകം

കഴിഞ്ഞ തിങ്കളാഴ്ച എയര്‍ടെല്‍ 4 ജി നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനായി പ്രതിമാസം 499 രൂപയും അതിന് മുകളിലുമുള്ള പ്ലാറ്റിനം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ മികച്ച വേഗത ലഭിക്കുന്ന മുന്‍ഗണനാ ഉപഭോക്താക്കളായിരിക്കും പ്ലാറ്റിനം ഉപഭോക്താക്കള്‍. വോഡഫോണ്‍ ഐഡിയയുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള മുന്‍ഗണനാ പദ്ധതികളും ഏതാണ്ട് ഇതേ തരത്തിലുള്ളതാണ്. മറ്റ് ആനുകൂല്യങ്ങള്‍ക്കും പ്രത്യേകാവകാശങ്ങള്‍ക്കും പുറമെ 50 ശതമാനം വരെ അധികഡാറ്റ വേഗതയും പ്രീമിയം പ്ലാനില്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ എട്ട് മാസമായി ട്രായ്ക്ക് ഈ പ്ലാന്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മെയ് മാസത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിച്ച പ്ലാനില്‍ ചില ഉപഭോക്താക്കള്‍ക്കു മാത്രം പ്ലാന്‍ ഓണ്‍ബോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് വോഡഫോണ്‍ പറയുന്നു.

Also read:  ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

ട്രായ് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ടെലികോം തര്‍ക്ക പരിഹാര അപ്പലേറ്റ് ട്രൈബ്യൂണലില്‍ (ടിഡിഎസാറ്റ്) വോഡഫോണ്‍ ഐഡിയ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രീമിയം സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള ട്രായിയുടെ നിലവിലെ തീരുമാനത്തില്‍ വോഡഫോണ്‍ കാര്യമായി തിരിച്ചടി നേരിടുമെന്നാണ് സൂചന. താരിഫ് പോലുള്ള ഒരു സുപ്രധാന വിഷയത്തില്‍ പ്രതികരിക്കുവന്ന അഥോറിറ്റിയുടെ തീരുമാനത്തില്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ തികഞ്ഞ അസ്വസ്ഥരാണ്. പരാതി നല്‍കുന്ന കാര്യം എയര്‍ടെല്‍ അറിയിച്ചിട്ടില്ല. നിലവിലെ നിയമപ്രകാരം ഓണ്‍ബോര്‍ഡിംഗ് ദിവസം മുതല്‍ 180 ദിവസത്തേക്ക് മാത്രം ലഭ്യമായ പ്രീമിയം വരിക്കാരുടെ താരിഫ് പരിരക്ഷിക്കുമെന്ന് ട്രായ് പറഞ്ഞിട്ടുണ്ട്. അതിനുശേഷമായിരിക്കും നിരോധനം വരിക. എന്നാല്‍, ഇരുകമ്പനികളും നല്ലൊരു പിഴ അടക്കേണ്ടി വന്നേക്കാം.

Also read:  ബംഗളൂരുവില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം; മൂന്ന് മാസത്തിനിടെ മൂന്നാം കൊലപാതകം ; സീരിയല്‍ കില്ലറെന്ന സംശയത്തില്‍ പൊലീസ്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES