ബിജെപി നേതാവും മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗവുമായ കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍, ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ്
ചെങ്ങന്നൂര്‍: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്സിഐ) ജോലി വാഗ്ദാനം നല്‍കി ബിജെപി നേതാക്കള്‍ തട്ടിയെടുത്തത് ഒരു കോടിയോളം രൂപ. സംഭവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. ബിജെപി നേതാവും മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗവുമായ കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍, ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെയാണ് കേസ്.
തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിന്‍ ജി. കൃഷ്ണയാണ് പൊലീ സിനെ സമീപിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ഒന്‍പതു പേരില്‍ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതിയെന്നു സി ഐ ഡി. ബിജുകുമാര്‍ പറഞ്ഞു.
തൊഴില്‍ വാഗ്ദാനം നല്‍കി ഒരു കോടിയോളം രൂപ തട്ടിയെടുത്ത ബിജെപി നേതാവ് സനു എന്‍ നായരെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയതട്ടിപ്പാണ് ഇതിന് പിന്നില്‍ നടന്നിട്ടുള്ളതെന്നും ബിജെപി കേന്ദ്ര സംസ്ഥാനനേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പിനിരയായവരെ കബളിപ്പിച്ചിട്ടുള്ളതെന്നും ഡിവൈഎഫ് ആരോപിച്ചു.
സംഭവത്തില്‍ പരാതിക്കാരായ ആളുകളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്‍ തിരിപ്പി ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് ഗൗരവകരമാണ്. ഈ വിഷയത്തില്‍ കുറ്റക്കാരായ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്ത് കര്‍ശനമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവ നയില്‍ ആവശ്യപ്പെട്ടു.











