കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യതി ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. തന്റെ ഭരണകാലത്ത് വൈദ്യുതി ബോര്‍ഡ് മികച്ച നേട്ടമുണ്ടാക്കി. ഇപ്പോള്‍ പൊലീസ് സംരക്ഷണം വേണ്ട സ്ഥിതിയിലാണെന്ന് എം എം മണി പരിഹസിച്ചു.
തിരുവനന്തപുരം : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യതി ബോര്‍ഡിന് കോടികളുടെ ബാധ്യതയു ണ്ടായെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ ക്കെതിരെ മുന്‍ വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. തന്റെ ഭരണകാലത്ത് വൈദ്യുതി ബോര്‍ഡ് മികച്ച നേട്ടമുണ്ടാക്കി. ഇപ്പോള്‍ പൊലീസ് സംരക്ഷണം വേണ്ട സ്ഥി തിയിലാണ്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത് എന്തടി സ്ഥാനത്തിലാണ്? കെ കൃഷ്ണന്‍കുട്ടിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിച്ചതാ ണോയെന്നും എം എം മണി ചോദിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാലര വര്‍ഷത്തോളം മന്ത്രിയായിരുന്നു. ആ നാലര വര്‍ഷം വൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണ കാലമായിരുന്നു. വൈദ്യുതി ഉത്പാദനം ഉയര്‍ത്തി. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. അതുകൊണ്ട് അശോകന്‍ പറഞ്ഞ കാര്യത്തെ പറ്റി വിശദമായി മനസി ലാക്കേണ്ടതുണ്ടെന്നും’ എം എം മണി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. കെ കൃഷ്ണന്‍കുട്ടി എല്‍ഡിഎഫിന്റെ നേതാവല്ലേ?. പറയേണ്ടത് ആലോചിച്ചല്ലേ പറയേണ്ടത്. പറയേണ്ടത് തീര്‍ത്ത് കെട്ടി താന്‍ പറയുമെന്നും എം എം മണി മാധ്യമങ്ങ ളോട് പറഞ്ഞു. അശോകന്‍ ഒരു കാര്യം ചെയ്യുന്നത് നല്ലതാണ്. ബോര്‍ഡിന്റെ ചെയര്‍മാന്‍ എന്ന നിലയി ല്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ടി പ്രവര്‍ത്തി ക്കുന്നത് നല്ലതാണ്. ഇപ്പോള്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്ന് ആരോപിച്ച് സിഐടിയുവിന്റെ ആഭിമുഖ്യ ത്തില്‍ സമരം നടത്തുകയാണ് ഇടതുയൂണിയനുകള്‍. ഇതിനെതിരെ യാണ് രൂക്ഷമായ വിമര്‍ശനവു മായി ചെയര്‍മാന്‍ രംഗത്തുവന്നത്.