തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25)യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയു മാണ് പുഴയില്‍ വീണത്. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കെ പി ഷിജുവിനെതി രെ പൊലീസ് കൊലക്കുറ്റ ത്തിന് കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്ത് കുഞ്ഞിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ പ്രതി അച്ഛന്‍ തന്നെയെന്ന് പൊലീസ്. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളി യിട്ടതാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.പുഴയില്‍ വീണ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.
തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25)യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയു മാണ് പുഴയില്‍ വീണത്. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കെ പി ഷിജുവിനെതി രെ പൊലീസ് കൊലക്കുറ്റ ത്തിന് കേസെടുത്തു.
ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ഭര്‍ത്താവായ ഷിജു തന്നെയാണ് ശ്രമിച്ചതെ ന്ന് പൊലീസ് പറഞ്ഞു. പുഴയില്‍ വീണ് മുങ്ങിത്താണുകൊണ്ടിരുന്ന സോനയെ നാട്ടുകാര്‍ ചേര്‍ന്നാണ് ര ക്ഷപെടുത്തിയത്. സോനയുടെ ഭര്‍ത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോ ണ്‍ ഓഫായ നിലയിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.വളള്യായി റോഡില്‍ ചാത്തന്‍മൂല വാട്ടര്‍ ടാങ്കിനോട് ചേര്‍ന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തിയത്. പുഴയില്‍ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയില്‍ മുങ്ങി യ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തുകയാ യിരുന്നു.
തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഭര്‍ത്താവ് ഷിജുവിനൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയില്‍ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് ഷിജുവി നൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു.











