എന്ത് പുതിയ തീരുമാനം വന്നാലും എതിര്‍ക്കുക എന്നതാണ് ചിലരുടെ നിലപാടെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയപാത വികസനം,ഗെയില്‍ പൈപ്പ് ലൈന്‍,കൊച്ചി- ഇടമണ്‍ പവര്‍ ഹൈവേ ഇങ്ങനെ പല കാര്യങ്ങളിലും അതിശ ക്തമായ എതിര്‍പ്പുണ്ടായിരുന്നു.
തിരുവനന്തപുരം : എന്ത് പുതിയ തീരുമാനം വന്നാലും എതിര്‍ക്കുക എന്നതാണ് ചിലരുടെ നിലപാടെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.എന്നാല്‍ എതിര്‍പ്പില്‍ കാര്യമില്ല എന്നത് അവരെ ബോധ്യപ്പെടുത്തി.ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവര്‍ക്ക് മാത്രമല്ല എതിര്‍ക്കുന്നവ ര്‍ക്കും ലഭിക്കും എന്നത് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരള അഡ്മി നിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ ത്.
ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കൊച്ചി- ഇടമണ്‍ പവര്‍ ഹൈവേ ഇങ്ങനെ പല കാര്യ ങ്ങളിലും അതിശക്തമായ എതിര്‍പ്പുണ്ടായിരുന്നു.പക്ഷേ ആ എതിര്‍പ്പില്‍ കാര്യമില്ലെന്ന് എതിര്‍ക്കുന്നവ രോട് കാര്യ കാരണ സഹിതം പറയുകയും നമ്മുടെ നാടിന്റെ ഭാവിയ്ക്ക്,നല്ല നാളേയ്ക്ക്,വരും തലമുറയ്ക്ക് ഈ പ ദ്ധതികള്‍ ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് അവരോട് വിശദീകരിക്കുകയും ചെയ്തപ്പോള്‍ എതിര്‍ത്തവര്‍ തന്നെ നല്ല മനസോടെ പദ്ധതിയെ അനുകൂലിക്കാനും സഹായിക്കാനും അതിന്റെ ഭാഗമാകാനും തയ്യാറാ യി മുന്നോട്ടു വന്നു എന്നതാണ് നമ്മുടെ അനുഭവം.
വികസനത്തിന്റെ കാര്യത്തില്‍ ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ മാറി.ആദ്യം നിരാശയായിരുന്നു. ഇപ്പോള്‍ പ്രത്യാശയായി മാറി.നാടിന്റെ വികസനം നടപ്പിലാക്കാ ന്‍ ഉദ്യോഗസ്ഥര്‍ നല്ല സമീപനം സ്വീകരിക്കാന്‍ തയ്യാറാകണം. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ് സര്‍ ക്കാര്‍ എല്ലാ സൗകര്യവും ഒരുക്കുന്നത് എന്ന കൃത്യമായ ബോധ്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ രാജ്യത്ത് നീക്കം
സിവില്‍ സര്‍വീസിനെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും രാജ്യത്ത് പല നീക്കങ്ങള്‍ നടക്കു ന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യം. കരുത്തുറ്റ സിവില്‍ സര്‍വീസ് ആവശ്യമാണ്. ഇതിലൂടെ ജനങ്ങളെ സേവിക്കാന്‍ സാധിക്കൂ.ഇതിനായി തസ്തിക വെ ട്ടിക്കുറക്കുക അല്ല, കൂട്ടുക ആണ് ചെയ്തത്.
ഭരണ ഭാഷ മലയാളമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്നും മുഖ്യമന്ത്രി പറ ഞ്ഞു.മറ്റ് ഭാഷകളോട് വിയോജിപ്പില്ല.സങ്കീര്‍ണത അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണിലൂടെ വേണം പ്രശ്നങ്ങളെ കാ ണാന്‍. ഇതിന് നിയമവും ചട്ടവും പ്രതിസന്ധിയാണെങ്കില്‍ അത് സര്‍ ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണം. അവ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു.











