എക്‌സ്‌പോ 2020 നടന്ന ആറുമാസത്തെ കാലയളവില്‍ ദുബായ് ഹോട്ടല്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ്
ദുബായ് : ടൂറിസം മേഖലയിലെ വരുമാനമാണ് ദുബായിയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യപങ്ക് വഹിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളും സ്ഥലങ്ങളും ദുബായിയിലുണ്ട്. ടൂറിസം മേഖലയുടെ അടിസ്ഥാനസൗകര്യമായ ഹോട്ടല്‍ വ്യവസായവും ഇവിടെ ശക്തമാണ്.
എന്നാല്‍, കോവിഡ് കാലത്ത് ആഗോള ടൂറിസം മേഖലയ്ക്ക് ഉണ്ടായ തിരിച്ചടികള്‍ ദുബായിയേയും ബാധിച്ചു. ഇതിനു മുമ്പ് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും സമാനമായ തിരിച്ചടി നേരിട്ടിരുന്നു.
തുടര്‍ച്ചയായ തിരിച്ചടികള്‍ മൂലം തളര്‍ന്നു പോയ ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകിയ എക്‌സ്‌പോ 2020 ദുബായിയുടെ സാമ്പത്തിക രംഗത്താകെ പുത്തന്‍ ഉണര്‍വ്വാണേകിയത്.
ഇക്കാലയളവില്‍ ഹോട്ടല്‍ ഒകുപെന്‍സിയില്‍ വന്‍ നേട്ടമാണ് രേഖപ്പെടുത്തിയത്. 2007 നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഒകുപെന്‍സി നിരക്കാണ് എക്‌സ്‌പോ കാലയളവില്‍ ഉണ്ടായത്.
ആറുമാസം നീണ്ട എക്‌സ്‌പോ മേള സമയത്ത് ദുബായിയില്‍ എത്തിയത് രണ്ടരക്കോടിയോളം പേരാണ്. ഹോസ്പിറ്റാലിറ്റി മേഖല കൂടാതെ, വ്യോമയനം, ടൂറിസം തുടങ്ങിയ മേഖലകളിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായിരുന്നു.
ഇക്കാലയളവില്‍ ഹോട്ടല്‍ റൂമുകളില്‍ 91.7 ശതമാനവും ബുക്കിംഗിലായിരുന്നു. വാടകയിനത്തില്‍ ഒരു മുറിക്ക് ശരാശരി 891.46 ദിര്‍ഹം വരുമാനം ലഭിച്ചു,
ദുബായിയില്‍ ഇതിനു മുമ്പ് ഹോട്ടല്‍ ഒകുപെന്‍സി 90 ശതമാനത്തിനും മുകളില്‍ എത്തിയത് 2007 ലായിരുന്നു. അന്ന് മാര്‍ക്കറ്റില്‍ ഒരു ലക്ഷത്തില്‍ താഴേ മാത്രമായിരുന്നു ഹോട്ടല്‍ മുറികള്‍ ഉണ്ടായിരുന്നത്.
ഇക്കണാമിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് അനുസരിച്ച് 2022 ജനുവരിയില്‍ ദുബായിയില്‍ 759 ഹോട്ടലുകളാണുള്ളത്.
കഴിഞ്ഞ വര്‍ഷം 711 ഹോട്ടലുകള്‍ മാത്രമാണുണ്ടായിരുന്നത്.












