എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൂടി പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്ര സ്വദേശിയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി നവ്യ എന്നി വരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്
തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൂടി പ്ര തികള്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്ര സ്വദേശിയും കഴി ഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി നവ്യ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്.
സുഹൈല്‍ ഷാജഹാന്റെ നേതൃത്വതത്തില്‍ നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയായാണ് കേസിലെ ഒന്നാം പ്രതി ജിതിന്‍ ജൂണ്‍ 30ന് രാത്രി എകെജി സെന്ററിന് നേരെ സ്‌ഫോടകവസ്തുവെറിഞ്ഞതെ ന്നാണ് കേസ്. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയി ലുള്ളതാണ്. ഇത് എത്തിച്ച് നല്‍കിയെന്നതാണ് നവ്യക്കെതിരായ കുറ്റം. കൃത്യം നടത്തി ജിതിന്‍ എ ത്തിയ ശേഷം സ്‌കൂട്ടര്‍ തിരികെ കൊണ്ടുപോയതും നവ്യയാണെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് പ്രതിക ളും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ജിതിന്‍ അറസ്റ്റിലായതോടെ ഇരുവരും ഒളിവില്‍പ്പോയിരിക്കുകയാണ്. പലതവണ അന്വേഷക സം ഘം ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എത്തിയില്ല. സു ഹൈലിന്റെ വീട് പൂട്ടിയിട്ട നിലയിലാണ്. നവ്യ 2020ല്‍ തങ്ങളുമായി പിണങ്ങിയിറങ്ങിയെന്നാണ് വീ ട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ആറ്റിപ്രയിലുള്ള ഫ്‌ളാറ്റിലാണ് കഴിഞ്ഞ കുറച്ചുകാലമായി ഇവര്‍ താമസം. ഇതും പൂട്ടിയിട്ടിരിക്കുകയാണ്. സുഹൈല്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചനയു ണ്ട്. ഈ സാഹചര്യത്തി ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറ ത്തിറക്കിയേക്കും.
കൂടുതലാളുകള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി അന്വേഷകസംഘം സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുവിന്റെ ഉറവിടമടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലാണ്.