എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം നടത്തിയ പ്രതിക്ക് മറ്റൊ രാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തി ലെത്തിയ ആള്‍ സ്ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു
തിരുവനന്തപുരം : എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം നടത്തിയ പ്രതിക്ക് മറ്റൊ രാളുടെ സഹായം ലഭിച്ചിരുന്നതായി പൊലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ ആള്‍ സ്ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു. പൊതി കൈമാറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രതി ആദ്യം എകെജി സെന്ററിന് അടുത്തെത്തി നിരീക്ഷണം നടത്തിയശേഷം തിരികെ പോയി. പിന്നീട് വന്നാണ് ആക്രമണം നടത്തിയതെന്നും പൊലീസ് സൂചി പ്പിച്ചു.
അതേസമയം ബോംബാക്രമണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. എകെ ജി സെന്ററിന് നേരെ കല്ലെറി യുമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് പൊലീസ് കസ്റ്റഡിയിലായത്. എന്നാല്‍ ഇയാളാണ് എകെജി സെന്റര്‍ ആക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള അന്തിയൂര്‍ക്കോ ണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാ ണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തുത്തതെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പങ്കില്ലെന്ന് മനസി ലായതിനെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.അതേസമയം എ കെജി സെന്ററിലേക്ക് ബോം ബെറിഞ്ഞ കേസില്‍ ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്തത് പൊലീസ് കുഴക്കുന്നു. സിസിടിവികള്‍ കേന്ദ്രീ കരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന ത്. പൊട്ടക്കുഴി ജങ്ഷന്‍ വരെ പ്രതി എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല.










