തിരുവനന്തപുരം : യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യമായ കൂട്ട്‌കെട്ട് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ തവണത്തെ അതേ തന്ത്രം ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. നേമത്ത് നടപ്പിലാക്കിയ തന്ത്രം ഇത്തവണ മലമ്പുഴയില്‍ ആവര്‍ത്തിക്കാനാണ് നീക്കമെന്നും കോടിയേരി പറഞ്ഞു. നേമത്ത് ആരുവന്ന് മത്സരിച്ചാലും എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ കെ മുരളീധരന്‍ എംപി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണം. ഒരുകാല്‍ ലോക്സഭയിലും ഒരുകാല്‍ നിയമസഭയിലും എന്ന നിലപാട് ശരിയല്ല. ലതികാ സുഭാഷ് കോണ്‍ഗ്രസിലെ സാധാരണ വനിതാ നേതാവല്ല അവര്‍ക്ക് പോലും സീറ്റ് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ച്ചയായ അവഗണനയാണ് വിഷയമെന്നും കഠിന ഹൃദയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ മൊട്ടയടിച്ചതുകൊണ്ട് എന്ത് കാര്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. 87 മുതല്‍ പാര്‍ട്ടി ജയിച്ചുവരുന്ന സീറ്റാണ് കുറ്റ്യാടിയെന്നും കഴിഞ്ഞ തവണ നഷ്ടപ്പെട്ടു മണ്ഡലം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയത്. കുറ്റ്യാടി ഇപ്പോള്‍ ഉറച്ച സീറ്റായെന്നും കോടിയേരിബാലകൃഷ്ണന്‍ പറഞ്ഞു.