കണ്ണൂര്‍ : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതിന് പിന്നാലെ കോഴിക്കോട് മിഠായിത്തെ രുവില്‍ ജനം തടിച്ചു കൂടിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു.
ഉറക്കമില്ലാത്ത രാത്രികള്‍ വീണ്ടും വരും, ശ്മശാനപറമ്പിനു മുന്‍പിലും ഈ തിരക്കുണ്ടാവുമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൂമ്പാറ്റയെപ്പോലെ പറന്നു നടക്കാന്‍ ഇത്തിരി കൂടി കാത്തിരിക്കൂ, ജീവനെക്കാളും വലുതല്ല നമുക്ക് മറ്റൊന്നുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ഉറക്കമില്ലാത്ത രാത്രികള്‍ വീണ്ടും വരും .. ശ്മശാനപറമ്പിനു മുന്‍പിലും ഈ തിരക്കുണ്ടാവും….
ആഘോഷങ്ങള്‍ ആഹ്‌ളാദം നല്‍കേണ്ടതാണ് .വെള്ള പുതച്ചു കിടക്കാനുള്ള അവസരമാവാതിരി ക്കട്ടെ .. കോവിഡ് ഒന്നും രണ്ടും ഘട്ടം കഴിയു മ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരു മൊക്കെയായി നിരവധിയാളുകളുടെ ജീവനാണ് കവര്‍ന്നത് .. പരിചിതരും ,അപരിചിതരുമായ നിര വധി പേരാണ് രാത്രിയെന്നോ പകലെന്നോയില്ലാതെ വിളിച്ചത് .ഉറക്കം നഷ്ടമായ കുറെ ദിനങ്ങളില്‍ കിടക്കാന്‍ ഒരു ബെഡ് ഇല്ലാതെ ,ഐ.സി .യു ആവശ്യമായവര്‍, വെന്റിലേറ്റര്‍ കിട്ടാതെ ആശുപത്രി വരാന്തയില്‍ നിന്നു കരഞ്ഞവര്‍ …. വീണ്ടും വരുമോ ആ ദിവസങ്ങള്‍ എന്നാശ ങ്കയുണ്ട് .ശ്മശാന പറ മ്പിനു പുറത്ത് മൃതദേഹവുമായി കാത്തു നിന്നത് ആരും മറന്നിട്ടുണ്ടാവില്ല .കഴിഞ്ഞ ഒന്നര വര്‍ഷ മായി വിശ്രമമില്ലാതെ ജോ ലി ചെയ്യുകയാണ് ആരോഗ്യ പ്രവര്‍ത്തകള്‍ ,പോലീസ് ,വാര്‍ഡ് മെമ്പര്‍ മാര്‍ മുതല്‍ മുഖ്യമന്ത്രി വരെ .ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ നമ്മുടെ ആശുപത്രികള്‍ ഓ ക് സിജന്‍ ടാങ്കറുകള്‍ക്ക് വേണ്ടി കാത്തിരുന്നു ഒരു ജീവന്‍ പോലും നഷ്ടപ്പെടാതിരിക്കാന്‍ .വീണ്ടും ഈ രംഗങ്ങള്‍ ആവര്‍ത്തി ക്കണോ … എല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നു പറയുന്നവര്‍ അറിയ ണം സര്‍ക്കാര്‍ എന്നാല്‍ ജനങ്ങള്‍ തന്നെയാണ്. പൂമ്പാറ്റയെപ്പോലെ പറന്നു നടക്കാന്‍ ഇത്തിരി കൂടി കാത്തിരിക്കൂ … ജീവനെക്കാളും വലുതല്ല നമുക്ക് മറ്റൊന്നും











