അനുമതിയില്ലാതെ മാതാപിതാക്കള്‍ ദത്തു നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യ പ്പെട്ട് മകള്‍ അനുപമ എസ് ചന്ദ്രന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസ മരം തുടങ്ങി. പെറ്റമ്മ യെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു
തിരുവനന്തപുരം : അനുമതിയില്ലാതെ മാതാപിതാക്കള്‍ ദത്തു നല്‍കിയ കുഞ്ഞിനെ തിരികെ വേണമെ ന്ന് ആവശ്യപ്പെട്ട് മകള്‍ അനുപമ എസ് ചന്ദ്രന്‍ സെക്രട്ടേറിയറ്റ് പടി ക്കല്‍ നിരാഹാരസമരം തുടങ്ങി. പെറ്റ മ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേ ധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു.
അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നടപടിയാണ് വേണ്ടതെന്നും സമരവേദിയില്‍ അനുപമ മാധ്യ മ ങ്ങളോട് പറഞ്ഞു.”ഞങ്ങള്‍ക്ക് പൊലീസിന്റെയോ ശിശുക്ഷേമ സ മിതിയുടെയോ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളൊന്നും ചെയ്തിട്ടുമില്ല. എ ന്റെ കുഞ്ഞിന്റെ കാര്യം മാത്ര മല്ല. നാളെ വേറൊരു കുഞ്ഞിനും അമ്മയ്ക്കും ഈ അവസ്ഥ വരാം.” അനു പമ പറഞ്ഞു. പങ്കാളി അജിത്തും സമര വേദിയില്‍ അനുപമക്കൊപ്പമുണ്ട്.
‘എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ എന്നെ പ്രതിചേര്‍ത്തിട്ടാണെങ്കിലും അവര്‍ക്ക് അന്വേ ഷിക്കാമായിരുന്നു.എന്നാല്‍, ആറു മാസമായിട്ടും ഒരുതരത്തിലുമുള്ള അന്വേഷണമുണ്ടായില്ല. ഇതേക്കു റിച്ച് വകുപ്പുതലത്തില്‍ റിപ്പോര്‍ട്ട് ചോദിച്ചതുകൊണ്ടായില്ല. അവര്‍ക്കെതിരെ നടപടിയുമെടുക്കണം. വി ഷയം സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വരുടെ എല്ലാവരുടെയും ശ്രദ്ധയില്‍ വരണം. അതിനാണ് ഈ സമ രം’. എല്ലാവരും എനിക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അനുപമ പ്രതി കരിച്ചു.
സഹായിക്കേണ്ട സമയത്ത് പാര്‍ട്ടിയില്‍ ആരും സഹായിച്ചില്ലെന്ന് അനുപമ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് അറിയില്ല. എ വിജയരാഘവന് പരാതി നല്‍കിയിരുന്നു. നേരി ല്‍ കണ്ടും പരാതി ബോധിപ്പിച്ചു. ഒരു നടപടിയും ഉണ്ടായില്ലെന്നും അനുപമ പറഞ്ഞു.












