ഇൻഷുറൻസുകൾക്ക് ജിഎസ്ടി ഇളവില്ല; ഭക്ഷണ വിതരണത്തിനുള്ള ജിഎസ്ടിയിലും ധാരണയായില്ല

download (88)

ജയ്സാൽമീർ∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗൺസിൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന ജിഎസ്ടി കൗൺസിലിലാണ് തീരുമാനം. വ്യാപാരി കയറ്റുമതിക്കാർക്കുള്ള നഷ്ടപരിഹാര സെസ് കുറയ്ക്കാനും കൗൺസിലിൽ തീരുമാനമായി. പ്രവർത്തന മൂലധനം വർദ്ധിപ്പിക്കുന്നതിനായാണ് വ്യാപാരി കയറ്റുമതിക്കാർക്കുള്ള നഷ്ടപരിഹാര സെസ് കുറയ്ക്കുന്നതെന്ന് കൗൺസിൽ യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ഏവിയേഷൻ ടർബൈൻ ഫ്യുവലിനെ (എടിഎഫ്) ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇത്തവണത്തെ ജിഎസ്ടി കൗൺസിലിലും തീരുമാനമായില്ല. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തേണ്ടതില്ലെന്നും കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ നികുതി നിരക്കുകൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതും ജിഎസ്ടി കൗൺസിൽ മാറ്റിവച്ചതായി ധനമന്ത്രി വ്യക്തമാക്കി. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ നികുതി നിരക്കുകൾ സംബന്ധിച്ച തീരുമാനങ്ങളാണ് മാറ്റിവച്ചത്.
പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) 5% ജിഎസ്ടി നികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വ്യക്തികൾ തമ്മിൽ വിൽക്കുന്ന പഴയ ഇവികൾക്ക് ജിഎസ്ടി ഉണ്ടായിരിക്കുന്നതല്ല. അതേസമയം, ഏതെങ്കിലും കമ്പനികൾ ഉപയോഗിച്ച ഇവികളോ പെട്രോൾ, ഡീസൽ വാഹനങ്ങളോ വിൽക്കുകയാണെങ്കിൽ, അതിനുള്ള ജിഎസ്ടി നിരക്ക് 18 ശതമാനമായി ഉയർത്തുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.
അതേസമയം, വ്യാപാരമേഖലയ്ക്ക് ഊർജ്ജം പകരുന്ന പല തീരുമാനങ്ങൾ എടുക്കുന്നതോടൊപ്പം ചെറുകിടമേഖലയെ സഹായിക്കുന്നതും കമ്പോളത്തിന്റെ കുത്തകവൽക്കരണം തടയുന്നതിന് ആവശ്യമായതുമായ തീരുമാനങ്ങളും എടുക്കാൻ കഴിഞ്ഞെന്ന് ജിഎസ്ടി കൗൺസിലിന് ശേഷം സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. ഐജിഎസ്‌ടി മേഖലയിലെ കൃത്യത ഉറപ്പ് വരുത്തുക എന്നത് ദീർഘകാലമായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. നിലവിൽ അന്തർ സംസ്ഥാന ഇടപാടുകളിൽ പല വ്യക്തികളും എവിടേയ്ക്കാണ് സേവനം നൽകിയത് എന്നു രേഖപ്പെടുത്താത്തതിനാൽ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഈ മാറ്റത്തിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികൾ ബിസിനസുകൾക്ക് കെട്ടിടം വാടകയ്ക്ക് നല്കിയാൽ വാടകയ്ക്ക് എടുത്ത വ്യാപാരി റിവേഴ്‌സ് ചാർജ്ജ് അടിസ്ഥാനത്തിൽ വാടകയ്ക്ക് മേലുള്ള ജിഎസ്ടി അടയ്ക്കണം എന്ന് കഴിഞ്ഞ ജിഎസ്ട‌ി കൗൺസിൽ യോഗത്തിൽ തീരുമാനം എടുത്തിരുന്നു. എന്നാൽ ഇങ്ങനെ അടയ്ക്കുന്ന നികുതിയുടെ ക്രെഡിറ്റ് എടുക്കാൻ സാധിക്കാത്ത കോമ്പൊസിഷൻ സ്കീമിലുള്ള വ്യാപാരികൾക്ക് ഇതൊരു അധിക ബാധ്യത ആയി മാറിയെന്ന് കൗൺസിൽ യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കോമ്പോസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടകയ്ക്കുമേൽ ഉള്ള റിവേഴ്‌സ് ചാർജ്ജ് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കാൻ, ഇത്തവണത്തെ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനങ്ങളുടെ പരിമിതമായ നികുതി അധികാരങ്ങളെ ചോർത്തുന്ന ഒരു നടപടിയും കേരളത്തിനു സ്വീകാര്യമല്ലെന്നും കൗൺസിൽ യോഗത്തിൽ ശക്തമായി വാദിച്ചിട്ടുണ്ട്. 2018 ലെ വെള്ളപ്പൊക്കം ദുരിതാശ്വാസത്തിനായി ഫ്ലഡ് സെസ്സ് പിരിക്കാൻ കേരളത്തിന് ജിഎസ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് സമാനമായി സെസ് പിരിവ് നടത്താൻ ആന്ധ്രാപ്രദേശ് കൗൺസിലിൽ അനുമതി ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ കേരളം കൗൺസിലിൽ പിന്താങ്ങിയിട്ടുണ്ടെന്നും കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.

Also read:  തലശ്ശേരി കോടതിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES