ടെഹ്റാൻ: ഇറാനില്‍ പരിഷ്കരണവാദിയായ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായുള്ള വിയോജിപ്പിനെ തുടർന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് ഷരീഫ് രാജിവച്ചു
രണ്ടാഴ്ച മുൻപു മാത്രം വൈസ് പ്രസിഡന്റായ ഷരീഫിന്റെ രാജി പുതിയ സർക്കാരിലെ കടുത്ത ഭിന്നത പുറത്തുകൊണ്ടുവന്നു. പെസഷ്കിയാൻ യാഥാസ്ഥിതികർക്ക് വഴങ്ങിയെന്ന് ആരോപിച്ചാണ് രാജി.
പെസഷ്കിയാൻ സമർപ്പിച്ച 19 കാബിനറ്റ് മന്ത്രിമാരുടെ പട്ടികയില്‍ യാഥാസ്ഥിതിക പക്ഷത്തുനിന്ന് നിരവധി പേരെയും ഒരേയൊരു വനിതയെയും മാത്രമാണ് ഉള്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ പെസഷ്കിയാന്റെ മുഖ്യ പ്രചാരണം നടത്തിയത് ഷരീഫ് മാറ്റം കൊണ്ടുവരാൻ ആണ് വോട്ടുചോദിച്ചത്. താൻ വാഗ്ദാനം ചെയ്ത മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് ബോധ്യമായതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും സ്ത്രീകളെയും യുവാക്കളെയും വിവിധ വംശീയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്താൻ കഴിയാത്തതില്‍ ലജ്ജിക്കുന്നുവെന്നും ഷരീഫ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.ഇറാൻ രാഷ്ട്രീയത്തിലെ പ്രബലനും നയതന്ത്രജ്ഞനുമായ ഷരീഫിന്റെ രാജി രാഷ്ട്രീയവൃത്തങ്ങളെ അമ്ബരപ്പിച്ചു. മുൻ വിദേശകാര്യമന്ത്രിയായ ജവാദ് ഷരീഫാണ് 2015 ല്‍ ഇറാന്റെ ആണവ കരാറുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളുമായി നടന്ന ചർച്ചകള്‍ നയിച്ചത്.