കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേ പമില്ല. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും പിണറായി പറഞ്ഞു.
ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ടയിടങ്ങളില്‍ കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേ പമില്ല. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും പിണറായി പറഞ്ഞു.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണം എന്ന് ജനം ആഗ്രഹി ക്കുന്നുവെ ന്നും എല്‍ഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും പിണറാ യിവിജയന്‍ അവ കാശപ്പെടുന്നു. കോണ്‍ഗ്രസ് ക്ഷയിച്ചു വരികയാണെന്നും നേതാക്കള്‍ വലിയ രീതി യില്‍ ബിജെപിയിലേക്ക് പോകുന്നുവെന്നും പറഞ്ഞ പിണറായി കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാര്‍ട്ടി വിട്ടത് സ്ത്രീ വിരുദ്ധത പറഞ്ഞാണെന്നും ചൂണ്ടിക്കാട്ടി.
മഹിള കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കെപിസിസി ആസ്ഥാനത്തിനു മുന്നില്‍ തല മുണ്ഡനം ചെയ്യേണ്ട സ്ഥിതി വന്നു. അതേസമയം, എല്‍ഡിഎഫിന്റെ തെര ഞ്ഞെടുപ്പ് പ്രചാരണ വേദികളിലേക്ക് സ്ത്രീജനങ്ങള്‍ ഒഴുകിയെത്തുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു വെന്നത് പരസ്യമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ മതരാഷ്ട്ര വാദത്തിന് എല്‍ഡിഎഫ് എതിരാണ്. എല്ലാ മത വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കും. സംഘപരിവാര്‍ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊന്നത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന പ്രചരണം ഉണ്ടായി. പരാജയ ഭീതിയില്‍ അത്തരം പ്രചരണങ്ങള്‍ വന്നേക്കാം. സംഘപരിവാറിന്റെ നീക്കങ്ങളില്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് അരക്ഷിതാവസ്ഥയുണ്ട്. ഇത് മുതലാക്കാന്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമൊക്കെ ശ്രമിക്കുന്നു. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടാന്‍ ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












