ഇന്‍ഷുറന്‍സ് കമ്പനികളുടെ പേരുകളില്‍ മാറ്റമുണ്ടാകുന്നത് പോളിസി ഉടമകളെ പലപ്പോഴും ആശയകുഴപ്പത്തിലാക്കാറുണ്ട്. എന്നാ ല്‍ പേരിലെ മാറ്റം തങ്ങള്‍ വാങ്ങിയ ഉല്‍പ്പന്നങ്ങളുടെ സാധുതയെയോ ലഭ്യമാകുന്ന സേവനങ്ങളെയോ ബാധിക്കില്ലെന്ന് ഉപഭോക്താക്കള്‍ മനസിലാക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് ടാറ്റാ എഐജി എന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഇപ്പോള്‍ ടാറ്റാ എഐഎ ആണ്. ടാറ്റയും എഐജിയും ചേര്‍ ന്നുള്ള സംയുക്ത സംരംഭം പിന്നീട് ടാറ്റയും എഐഎയും ചേര്‍ന്നുള്ള സംയുക്ത സംരം ഭമായി മാറിയതോടെയാണ് പേരുമാറ്റം സംഭവിച്ചത്. മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷുറന്‍ സ് കമ്പനിയിലെ മാക്‌സ് ഇന്ത്യയുടെ ഓഹരി കള്‍ മുഴുവന്‍ മറ്റൊരു കമ്പനിക്ക് വിറ്റത് ഈ യിടെയാണ്. ഇതോടെ കമ്പനിയുടെ പേര് മാറ്റത്തിന് കളമൊരുങ്ങി. ഫെര്‍ട്ടില്‍ ടോണ്‍ എല്‍എല്‍പി എന്ന കമ്പനിയാണ് പുതിയ സംയു ക്ത സംരംഭകര്‍.
പേരിലും മാനേജ്‌മെന്റിലും ഇത്ത രം മാറ്റങ്ങള്‍ സംഭവിക്കുമ്പോ ള്‍ പോളിസി ഉടമകള്‍ തങ്ങളുടെ താ ല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെടുമോ എന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇത്തരം സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് ചട്ടങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ഒരു ഉല്‍പ്പന്നത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഐആര്‍ഡിഎയുടെ ചട്ടം അനുവദിക്കുന്നില്ല. അത്തരം മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഐആര്‍ഡിഎയുടെ അനുമതി ആവശ്യമാണ്. മാറ്റം വരുത്തുന്നതിനുള്ള വിശദീകരണം സ്വീകാര്യമാണെങ്കില്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. ഐആര്‍ഡിഎയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ഉല്‍പ്പന്നത്തിലെ മാറ്റത്തെ കുറിച്ച് അത് നടപ്പിലാക്കുന്നതിന് 120 ദിവസം മുമ്പ് ഉപഭോക്താക്കളെ ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചിരിക്കണമെന്നാണ് ചട്ടം.
അതു പോലെ ഏതെങ്കിലും പോളിസി നിര്‍ത്തലാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിക്കുകയാണെങ്കില്‍ നിലവിലുള്ളതിന് സമാനമായതോ മെച്ചപ്പെട്ടതോ ആയ സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു പോളിസി ഉപഭോക്താവിന് നല്‍കിയിരിക്കണം. അതുപോലെ പോളിസി പ്രീമിയം വര്‍ധിപ്പിക്കുന്നതിനും നി ശ്ചിത ചട്ടങ്ങളും മാര്‍ഗരേഖകളുമുണ്ട്. സാധാരണ നിലയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിക്കുന്നത് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയം വര്‍ധിപ്പിക്കുന്നത് ആരോഗ്യ ചികി ത്സാ രംഗത്തെ ചെലവിലെ വര്‍ധനയും കമ്പ നി നേരിടുന്ന നഷ്‌ടവും പോലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ്. കമ്പനിയുടെ ഉടമസ്ഥതയില്‍ മാറ്റമുണ്ടായാലും ഇല്ലെങ്കിലും ഇ ത്തരം ചട്ടങ്ങള്‍ പാലിച്ചേ മതിയാകൂ.
ഉല്‍പ്പന്നങ്ങളുടെ പേരില്‍ മാറ്റം വരുത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനി ഐആര്‍ഡിഎയുടെ അനുമതി തേടേണ്ടതുണ്ട്. ഉപഭോക്താവിന് ലഭിക്കുന്ന ബോണസ് പോലുള്ള കാര്യങ്ങള്‍ക്കും സാധാരണ നിലയില്‍ മാറ്റമുണ്ടാകില്ല. ക്ലെയിം നല്‍കാത്തത് മൂലം ലഭിക്കുന്ന ബോണസും മറ്റ് ആനുകൂല്യങ്ങളും പോളിസി ഉടമയ്‌ക്ക് നിര്‍ബന്ധമായും ലഭിച്ചിരിക്കണമെന്നാണ് ചട്ടം.
കമ്പനി മാനേജ്‌മെന്റിലുണ്ടാകുന്ന മാറ്റം സാധാരണ നിലയില്‍ പോളിസി ഉടമകളെ കാര്യമായി ബാധിക്കാറില്ല. അതേ സമയം കമ്പനിയുടെ സ്വഭാവത്തിന് അനുസരിച്ച് ഉപഭോക്താക്ക ള്‍ക്ക് ലഭിക്കു ന്ന സേവനത്തി ന്റെ ഗുണനിലവാരത്തില്‍ ഏറ്റകുറച്ചിലുണ്ടാകാം. മാനേജ് മെന്റ് മാറുമ്പോള്‍ ഇ ത്തരം മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്.