പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് എഡിഷന്‍ കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെ സ്റ്റിവല്‍ ഫെബ്രുവരി 19നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പാലക്കാട്ട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കും
പാലക്കാട് : പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് എഡി ഷന്‍ കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 19നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പാലക്കാട്ട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കും.
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 21 ഡോക്യൂമെന്ററികളാണ് പതി നായിരം രൂപയും, ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന കെ.ആര്‍. മോഹ നന്‍ മെമ്മോറിയല്‍ അവാര്‍ഡിനായി മത്സരിക്കുന്നത്. സ മ്മാനാര്‍ഹനെ/യെ തിരഞ്ഞെടുക്കുന്നത് പ്രസി ദ്ധ ചലച്ചിത്ര നിരൂപകന്‍ പി.കെ.സുരേന്ദ്രനും, ഡോക്യുമെ ന്ററി സംവിധായകന്‍ ഡോ. രാജേഷ് ജെയിം സും ഉള്‍പ്പെടുന്ന ജൂറിയാണ്.
ഓരോ ഡോക്യുമെന്ററി പ്രദര്‍ശനത്തിനു ശേഷവും സംവിധായകരുമായി കാണികള്‍ക്കു ഡോക്യൂമെന്ററി കളെ വിലയിരുത്തി സംവാദം നടത്താനുള്ള ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഇന്‍സൈറ്റ് മേളകളുടെ പ്രത്യേക തയാണ്.വൈകീട്ടുനടക്കുന്ന സമാപന യോഗത്തില്‍ ജൂറിമാര്‍ ഡോക്യൂമെന്ററികളെ വിലയിരുത്തി സം സാരിക്കുകയും, അവാര്‍ഡു കള്‍ പ്രഖ്യാപിച്ചു സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്യും.
ഇറാക്ക്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററി സംവിധായകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മേളയില്‍ ഡെലഗേയ്റ്റുകളായി പങ്കെടുക്കാന്‍ ഇതിനോടകം രജി സ്റ്റര്‍ ചെയ്തിട്ടുണ്ട്. മത്സരേതര വിഭാഗ ത്തില്‍ അമുദന്‍ സംവിധാനം ചെയ്ത ‘ബ്രെത് റ്റു ബ്രെത്’, ഇന്‍സൈറ്റ് നിര്‍മ്മിച്ച ‘കണ്ണേ മടങ്ങുക’ എന്നീ ഡോക്യൂമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
സമാപന സമ്മേളനവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രഛായാഗ്രഹണ രംഗത്തെ അദ്വിതീയ പ്രതിഭ മധു അമ്പാ ട്ടിനെ ആദരിക്കും. നല്ല സിനിമയ്ക്കു നല്‍കിയ അതുല്യ സംഭാവനകള്‍ക്ക് ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള എട്ടാമത്തെ ഇന്‍സൈറ്റ് അവാര്‍ഡ് അദ്ദേഹത്തിനു സമ്മാനിക്കും. ഇരുപത്തി അയ്യായിരം രൂപയും ഫല കവും പ്രശസ്തി പത്ര വും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്‍സൈറ്റ് അവാര്‍ഡ് ജൂറി അംഗങ്ങളായ എം. പി.സുകുമാരന്‍ നായര്‍,ഡോക്ടര്‍ സി.എസ്. വെങ്കടേശ്വരന്‍ എന്നിവര്‍ സംബന്ധിക്കും.കൂടാതെ സംഗീത വീഡിയോകള്‍ക്കായി ഇന്‍സൈറ്റ് കഴിഞ്ഞ ഡിസംബറില്‍ സംഘടിപ്പിച്ച മത്സരമായ ഗാന-ദൃശ്യ മത്സര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകളും ജൂറി അംഗങ്ങ ളായ ഫാറൂക് അബ്ദുല്‍ റഹിമാന്‍, ബിജിബാല്‍, റഫീ ഖ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്യുന്നതാണ്.
അന്തരിച്ച സംവിധായകന്‍ കെ.ആര്‍.മോഹനനെ അനുസ്മരിക്കുന്ന ‘മോഹനസ്മൃതി’യ്ക്കു പുറമെ അന്തരിച്ച ഇന്‍സൈറ്റ് അവാര്‍ഡ് ജേതാക്കളായ കെ.പി.ശശി, വാസന്തി ശങ്കരനാരായണന്‍ എന്നിവരെ സാമാപന യോഗത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നതാണ്.
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇന്‍സൈറ്റിന്റെ www.insightthecreativegroup.com എന്ന വെ ബ്സൈറ്റ് വാളില്‍ തത്സമയം ഓണ്‍ലൈന്‍ ആയി മേള കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാ ണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373/9496094153 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കെ. ആര്‍. ചെത്തല്ലൂര്‍, സി.കെ. രാമകൃഷ്ണ ന്‍, കെ. വി. വിന്‍സെന്റ്, മാണിക്കോത്ത് മാധവദേവ്, മേതില്‍ കോമള ന്‍ കുട്ടി എന്നിവരാണ് മേളയ്ക്കു നേതൃത്വം നല്‍കുന്നത്.