ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പി ലാക്കുന്നതെന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്നതാണ് എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്
പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ പച്ചപ്പിന്റെ 101 ജൈവ കലവറ കള്‍ ഒരുങ്ങി. ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലായാണ് പച്ച ത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ അഞ്ചിലെ ലോക പരിസ്ഥിതി ദിനത്തിലാണ് ജില്ല യില്‍ പച്ചതുരുത്ത് പദ്ധതി ആരംഭിച്ചത്.
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ മുല്ലോട്ട് ഡാമിന്റെ പരിസരത്ത് ആണ് ജില്ലയിലെ ആദ്യ പച്ചതുരു ത്ത് ആരംഭിച്ചത്. നിലവില്‍ 8600 ല്‍ അധികം തൈകളാണ് 101 പച്ചത്തുരുത്തുകളിലായി ഉള്ളത്. മുഴുവന്‍ വാര്‍ഡുകളിലും പച്ചതുരുത്ത് ഒരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചതുരുത്ത് എന്ന നേട്ടം സ്വന്തമാക്കി. ആയുര്‍വേദ സസ്യങ്ങളും വൃക്ഷ ങ്ങളും നിറഞ്ഞ മലയാലപ്പുഴ ആയുര്‍വേദ പച്ചതു രുത്ത്, അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥാ പിച്ച ഓമല്ലൂര്‍ ആറ്റരികം പച്ചതുരുത്ത് എന്നിവ ദേശീയ നിലവാരത്തിലേക്ക് എത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ഇത്തവണത്തെ പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് രണ്ടു വയസ് പൂര്‍ത്തിയാകു മ്പോള്‍ ജില്ലയില്‍ പുതിയ 12 പച്ചതുരുത്തുകളാണ് ഒരുങ്ങുന്നത്. ഹരിതകേരളം മിഷന്റെ നേതൃ ത്വത്തില്‍ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തിന് മാതൃകയായി സംസ്ഥാ ന ത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്താണ് പെരിങ്ങരയില്‍ ഒരുക്കുന്നത്. പെരിങ്ങര ഗ്രാമപ ഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ ഹൈസ്‌കൂളില്‍ 76.6 സെന്റിലായാണ് മാതൃകാ പച്ചതുരു ത്ത് നിര്‍മിക്കുന്നത്. 250 ഓളം ഇനത്തില്‍പ്പെട്ട സസ്യങ്ങളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് വിദ്യാര്‍ഥി കള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും സജ്ജീകരിച്ച് ദേശീയ നിലവാരത്തിലുള്ള ബയോപാര്‍ക്കാണ് മാതൃകാ പച്ചത്തുരുത്തിലൂടെ ലക്ഷ്യമി ടുന്നത്.
പച്ചയണിഞ്ഞ് ആനമുടിചോലയിലെ മലമേടുകള്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേര ളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്നതാണ് എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പറഞ്ഞു