ഭക്ഷ്യോത്പ ന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍. ഭക്ഷ്യോത്പ ന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും.
ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമെ ഉണ്ടാകു. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്ര മാകും അനുവദിക്കുക
നിര്‍മാണമേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൊലീസിനെ അറിയിച്ചശേഷം പണികള്‍ നട ത്താം.കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടിപിആര്‍ 13 നടു ത്തേക്ക് എത്തുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.