പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 403 പേര്‍ മരിച്ചു. 38,487 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 3,24,24,234 പേര്‍ക്കാണ് കോവിഡ് സ്ഥിരീ കരിച്ചത്. ഇവരില്‍ 3,16,36,469 പേര്‍ രോഗമുക്തരായി. 4,34,367 പേര്‍ രോഗബാധിതരായി മരിച്ചു. നി ലവില്‍ 3,53,398 പേരാണ് ചികിത്സയിലുള്ളത്. 152 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സജീവ രോഗികളുടെ എണ്ണത്തില്‍ 7,942 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.95 ശതമാനമാണ്. 27 ദിവസമായി മൂന്നില്‍ താഴെയാണ് പ്രതി ദിന ടിപിആര്‍. പ്രതിവാര ടിപിആര്‍ 58 ദിവ സമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നി ലവില്‍ ഇത് 2 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവ രെ 50.62 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 58.14 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.
അതെസമയം പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതി ദിന കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാ നത്ത് 17,106 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 38,03,903. ഇവരില്‍ 36,05,480 പേര്‍ രോഗമുക്തരായി. ആകെ മരണം 19,428 ആയി. 1,78,995 പേരാണ് ഇനി ചികിത്സ യിലുള്ളത്.











