വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യ തയുണ്ടെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടു ക്കണെന്നും അദ്ദേഹം പറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനി കള്‍ക്കാണെ ങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
അതേസമയം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുട ങ്ങും. കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്‌സിനേഷന്‍ പൂര്‍ണമാ യാല്‍ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉല്‍പാദന, കയറ്റുമതി മേഖലയില്‍ പുരോഗതിയുണ്ടാകു മെന്നും രാജീവ് കുമാര്‍ പറഞ്ഞു.
ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുണ്ടാകണമെന്ന് ആര്‍ബി ഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്നും നിര്‍ദേശമുണ്ടാകുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. ഇത് നാണപ്പെരുപ്പം ഉയരാന്‍ കാരണമാകും. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിപ്പി ക്കുന്നത് നാണയപ്പെരുപ്പവും ചെലവും കൂട്ടുമെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചു.











